Flash News

6/recent/ticker-posts

എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വേണ്ട : ഇനിമുതൽ നഴ്സുമാർക്ക് യുഎഇയിൽ നേരിട്ട് ജോലിയിൽ പ്രവേശിക്കാം

Views
ഇന്ത്യയിലെ നഴ്സിങ് വിദ്യാർഥികൾക്കും  പഠിച്ചിറങ്ങിയവർക്കും
ഏറെ ആഹ്ലാദകരമാകുന്ന പുതിയൊരു വാർത്ത കൂടി- പ്രവൃത്തി പരിചയമില്ലാതെ തന്നെ നഴ്സുമാർക്ക് യുഎഇയിൽ ജോലിയിൽ പ്രവേശിക്കാം . ഇതുവരെ യുഎഇയിൽ ജോലി ലഭിക്കാൻ രണ്ടു വർഷത്തെ പ്രത്തിപരിചയവും ആരോഗ്യവിഭാഗത്തിൻറെ എഴുത്തുപരീക്ഷയും പാസ്സാകണമായിരുന്നു . മലയാളികളടക്കം ഒട്ടേറെ യുവ നഴ്സുമാരുടെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന പുതിയ തീരുമാനം ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിലെ പ്രഫഷനൽ ക്വാളിഫിക്കേഷൻ വിഭാഗം ( പേജ് 70 ) ചേർത്തിട്ടുണ്ട് . ഇനിമുതൽ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയുടെ ബിരുദ സർടിഫിക്കറ്റും നഴ്സിങ് കൗൺസിലിന്റെ റജിസ്ട്രേഷനും ഗുഡ് സ്റ്റാൻഡിങ്ങും ഉള്ളവർക്ക് യുഎഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ എഴുതാവുന്നതാണ് . ഇത് പാസ്സാകുന്നവർക്ക് യുഎഇയിലെ വിവിധ ആശുപത്രികളിൽ ഒഴിവനുസരിച്ച് ജോലിയും നേടാം .




Post a Comment

0 Comments