Flash News

6/recent/ticker-posts

അവധിക്കാലത്ത് കുട്ടികള്‍ക്കു ജോലി ചെയ്ത് കാശുണ്ടാക്കാം; യുഎഇ സര്‍ക്കാര്‍ അനുമതി നല്‍കി

Views അബുദാബി: അവധിക്കാലത്ത് കുട്ടികള്‍ക്കും ജോലി ചെയ്ത് കാശുണ്ടാക്കാം. യുഎഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അനുമതി നല്‍കി. 15 തികഞ്ഞ വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി ലഭിക്കുക. കര്‍ശന നിബന്ധനകളോടെയാണ് കുട്ടികള്‍ക്കു ജോലി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
മാതാപിതാക്കളുടെ സമ്മത പത്രത്തോടെ മൂന്നു മാസത്തേക്കുള്ള തൊഴില്‍ കരാറില്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടാം. ജോലിയുടെ സ്വഭാവം കരാറില്‍ വ്യക്തമാക്കണം.
വേതനം, വാരാന്ത്യ അവധി, പ്രതിദിന ജോലി സമയം ഇവ കരാറില്‍ വ്യക്തമാക്കണം. കര്‍ശന വ്യവസ്ഥകള്‍ വച്ച് വിദ്യാര്‍ഥികളെ തൊഴിലെടുപ്പിക്കാന്‍ പാടില്ല.

ജോലി ചെയ്തു തൊഴില്‍ പരിചയം നേടുന്നതിനൊപ്പം പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും ലഭിക്കും.
അവർക്കുള്ള തൊഴില്‍പരിശീലനങ്ങള്‍ക്കും മന്ത്രാലയം പരിധി നിശ്ചയിച്ചിട്ടുണ്ട്. ഫാക്ടറികളില്‍ രാത്രി സമയത്ത് ജോലി ചെയ്യിക്കരുത്. രാത്രി 8 മുതല്‍ രാവിലെ 6 വരെ കുട്ടികള്‍ക്കു തൊഴില്‍ പരിശീലനത്തിന് അനുവദിച്ചിട്ടില്ല.6 മണിക്കൂറാണ് പരമാവധി തൊഴില്‍ സമയം. ഭക്ഷണം, പ്രാര്‍ഥന തുടങ്ങിയ കാര്യങ്ങള്‍ക്ക് ഒരു മണിക്കൂര്‍ അനുവദിക്കാം. വിശ്രമം നല്‍കാതെ തുടര്‍ച്ചയായി 4 മണിക്കൂര്‍ പണിയെടുപ്പിക്കരുതെന്നും നിര്‍ദേശങ്ങളിലുണ്ട്. പരിശീലനസമയം തൊഴില്‍ സമയമായി കണക്കാക്കിയുള്ള വേതനം നല്‍കണം. 3 മാസത്തെ ജോലിയോ തൊഴില്‍ പരിശീലനമോ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന കുട്ടികള്‍ക്ക് തൊഴില്‍ പരിചയ/ പരിശീലന സര്‍ട്ടിഫിക്കറ്റ് സ്ഥാപനം നല്‍കണം. ഈ കാലയളവിലെ ഇവരുടെ തൊഴില്‍ വിലയിരുത്തണം. എന്നാല്‍ അവധിക്കാലത്തുള്ള തൊഴില്‍, പരിശീലനങ്ങള്‍ക്ക് സേവനകാല ആനുകൂല്യങ്ങള്‍ക്കു അര്‍ഹതയുണ്ടാവില്ല.



Post a Comment

0 Comments