Flash News

6/recent/ticker-posts

നീ ഇതിലും വലുതായിരുന്നെങ്കിൽ എന്നെ ഹജ്ജിന് കൊണ്ട് പോകുമായിരുന്നില്ലേ ...?! ഡ്രോണിനോടു ചോദിച്ച ഹസൻ അബ്ദുള്ളക്ക് സ്വപ്ന സാഫല്യം

Views
ഘാന: ഘാനയിലെ നിർധനനും ഗ്രാമീണനുമായ ഒരു കർഷകനാണ് ഹസൻ അബ്ദുല്ല. തന്റെ ഗ്രാമത്തിൽ ഷൂട്ടിംഗിനു വന്ന  ഒരു ടർക്കിഷ് സിനിമാ ടീം പറത്തിവിട്ട ഡ്രോൺ ക്യാമറ തലയ്ക്കു മുകളിൽ വന്നപ്പോൾ അതിനെ പിടിച്ചു താലോലിച്ചു കൊണ്ട് നിഷ്കളങ്കമായി അയാൾ പറഞ്ഞു: "നീ ഇതിലും വലുതായിരുന്നെങ്കിൽ എന്നെ ഹജ്ജിനു കൊണ്ടുപോകുമായിരുന്നുവല്ലേ...." എന്ന്. ടി ആർ ടി വേൾഡിലെ ഒരു ജീവനക്കാരൻ അദ്ദേഹത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തതോടെ ഫലിതപ്രിയരായ പലരും വെറുമൊരു രസത്തിനു അതു പങ്കു വെച്ചു.

 "ഈ സാധനത്തിനു എന്നെ മക്കയിലേക്ക് കൊണ്ടു പോകാൻ കഴിയുമോ...?!" എന്ന സിനിമാക്കാരോടുള്ള അയാളുടെ ചോദ്യം ടർക്കിഷ് സോഷ്യൽ മീഡിയയിൽ വൈറലായി. അതോടെ, വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് സാവുസോഗ്‌ലു ഉൾപ്പെടെയുള്ളവർ ഇടപെട്ടു. ഘാനക്കാരനായ ദരിദ്രനായ അബ്ദുല്ലക്ക് ഹജ്ജ് യാത്ര പോകാൻ തുർക്കി ഭരണകൂടം സഹായങ്ങളൊരുക്കി.! അനേകം ബിസിനസ് സംരംഭകരും അയാൾക്കു വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു.


Post a Comment

0 Comments