സൗദി റിയാദിലെ സുമേഷി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ചേറൂർ മിനി കാപ്പിൽ നരിപ്പറ്റ ബീരാൻ (Late)
എന്നവരുടെ മകൻ N P ഹനീഫ മരണപെട്ടു.
കുറച്ച് ദിവസങ്ങളായി ഹനീഫ സൗദി റിയാദിലെ ഹോസ്പിറ്റലിൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു
കെ.എം.സി.സി യുടെ നേതൃത്വത്തിൽ പാവങ്ങൾക്കത്താണിയായി മുഴു സമയവും ഓടി നടന്ന നിശബ്ദനായ വലിയ മനുഷ്യനായിരുന്ന അദ്ദേഹം, എപ്പോഴും മറ്റുളളവരുടെ പ്രയാസങ്ങൾ തീർക്കാനും, വേദനിക്കുന്ന വർക്കാശ്വാസമാവാനും വേണ്ടി ജീവിക്കുകയായിരുന്നു.
നാട്ടിലെ പോലെ ജിദ്ദയിലും, ദമാമിലും, റിയാദിലും മുസ്ലിം ലീഗിന്റെയും , സമസ്തയുടെയും പ്രവർത്തന മേഖലയിൽ നിറഞ്ഞു നിന്ന ആ മനുഷ്യൻ മരുന്നുകളോട് പ്രതികരിക്കുക പോലും ചെയ്യാതെ കുറച്ച് ദിവസങ്ങളായി ഹോസ്പിറ്റലിലായിരുന്നു
ബൈത്തുറഹ്മ മാതൃകയിൽ വേങ്ങര മണ്ഡലത്തിലെ പാവപെട്ട കുടുംബനാഥൻമാർക്ക് ഉപജീവനമാർഗ്ഗം എന്ന രീതിയിൽ ദമ്മാം കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി നടപ്പിലാക്കിയ മഹീശത്തുറഹ്മ (സൗജന്യ ഓട്ടോറിക്ഷ) പദ്ധതിയുടെ മുഖ്യ ശിൽപ്പികളിൽ ഒരാളായിരുന്നു NP ഹനീഫ
0 Comments