Flash News

6/recent/ticker-posts

എസ് എം എ ബാധിച്ച സഹോദരന് വേണ്ടി കനിവ് തേടിയ അഫ്ര മോൾ യാത്രയായി.

Views

കണ്ണൂർ: എസ് എം എ രോഗം ബാധിച്ച് ചികത്സ ചെയ്ത കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് മോന്റെ സഹോദരി അഫ്ര മോൾ മരണപ്പെട്ടു.
"എന്റെ അനിയനെ രക്ഷിക്കണം .... എനിക്കിനി ചികിത്സിച്ചിട്ട് കാര്യല്ല. സഹിക്കാൻ കഴിയാത്തത്രക്ക് വേദനയാണ്. അവനെങ്കിലും ശരിക്ക് ഓടി നടക്കാൻ കഴിയട്ടെ... രാത്രികളിൽ വേദന കൊണ്ട് എനിക്ക് ഉറങ്ങാൻ കഴിയാത്ത അവസ്ഥ എന്റെ അനിയനുണ്ടാകരുത്...." അഫ്ര മോളുടെ കണ്ണീരണിയിക്കുന്ന ഈ വാക്കുകൾ കേരള ജനത മറക്കാനിടയില്ല. പതിനെട്ട് കോടി രൂപ എവിടെ നിന്ന് കണ്ടെത്തുമെന്ന ആശങ്കയിൽ കഴിയുമ്പോഴാണ് അഫ്ര മോളുടെ വീഡിയോ ജനശ്രദ്ധ നേടിയത്. അതു വഴി മണിക്കൂറുകൾക്കുള്ളിൽ മലയാളികൾ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തു നിന്നുമായി നിരവധി പേർ പണമയച്ച് തുടങ്ങി. അഫ്ര മോളുടെ ആഗ്രഹം പോലെ പുന്നാര അനിയന്റെ ചികിത്സക്ക് വേണ്ട പണം സ്വരൂപിക്കാനായി. ഇന്ന് മുഹമ്മദ് മോൻ നടക്കാൻ കഴിയുന്ന ആരോഗ്യവാനാണ്. 
തനിക്ക് നേടാനാകാത്ത സൗഭാഗ്യം തന്റെ സഹോദരനെങ്കിലും ലഭിക്കട്ടെയെന്ന് ആശിച്ച് എല്ലാ വേദനകളും കടിച്ചമർത്തി ജീവിച്ച അഫ്ര മോൾക്ക് പോപ്പുലർ ന്യൂസിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.


Post a Comment

0 Comments