Flash News

6/recent/ticker-posts

സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടർന്ന് പിടിക്കുന്നു

Views

സംസ്ഥാനത്ത്  : കുട്ടികൾക്കിടയിൽ തക്കാളിപ്പനി വീണ്ടും രൂക്ഷമാകുന്നു . കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും അങ്കണവാടികളിൽ ജാഗ്രത വർദ്ധിപ്പിക്കാനും ആരോഗ്യ വകുപ്പിന്റെ നിർദേശം. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് തക്കാളിപ്പനി വ്യാപകമാകുന്നത്.

തിരുവനന്തപുരം  കൊല്ലം ഉൾപ്പടെയുള്ള ജില്ലകളിലെ നവജാത ശിശുക്കളിലാണ് തക്കാളി പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. കേസുകൾ കൂടുന്ന പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. തക്കാളിപ്പനിക്ക് അപകട സാധ്യത കുറവാണെങ്കിലും ചില സന്ദർഭങ്ങളിൽ ഇത് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.

ജില്ലകളിൽ പ്രത്യേക ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാനും അങ്കണവാടികളിൽ ജാഗ്രത വർദ്ധിപ്പിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള കുട്ടികൾ അങ്കണവാടികളിലും സ്‌കൂളുകളിലും എത്തിയാൽ രോഗം പടരാൻ സാധ്യതയുണ്ട്.

രോഗം പിടിപെട്ട കുഞ്ഞുങ്ങളിലെ സ്രവത്തിലൂടെ മറ്റുള്ളവരിലേക്കും രോഗം ബാധിക്കും. ലക്ഷണങ്ങൾ പ്രകടമാകുന്നയുടൻ ഡോക്ടറുടെ സേവനം തേടണമെന്നും ഏറെ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു. സംസ്ഥാന വ്യാപകമായി വൈറൽ പനി പടർന്നു പിടിക്കുന്നതിനിടയിലാണ് തക്കാളി പനിയും രൂക്ഷമാകുന്നത്.


Post a Comment

0 Comments