Flash News

6/recent/ticker-posts

നീങ്ങിത്തുടങ്ങിയപ്പോള്‍ ചാടിയിറങ്ങി, വീണത് തീവണ്ടിക്കടിയിലേക്ക്; യുവാവിന് ദാരുണാന്ത്യം

Views തിരൂർ: നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ യുവാവിന് തീവണ്ടിക്കടിയിൽപ്പെട്ട് ദാരുണാന്ത്യം. എളംകൂർ ചെറാംകുത്തിൽ മണലായിയിലെ കല്ലിങ്ങൽ മഹേഷാണ് (22) ഞായറാഴ്ച പുലർച്ചെ തിരൂർ റെയിൽവേസ്റ്റേഷനിൽ മരിച്ചത്.

തിരുച്ചിറപ്പള്ളിയിൽ എം.ആർ.എഫ്. കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായ മഹേഷ് പോണ്ടിച്ചേരി-മംഗളൂരു എക്സ്പ്രസിൽ പോത്തന്നൂരിൽനിന്നാണ് കയറിയത്. തിരൂരിൽ വണ്ടി നിർത്തിയതറിയാൻ വൈകിയെന്നു സംശയിക്കുന്നു. 4.58-ന് വണ്ടി വിട്ടപ്പോൾ പെട്ടെന്ന് ചാടിയിറങ്ങുകയായിരുന്നു. കാൽതെറ്റി തീവണ്ടിക്കടിയിലേക്കു വീണു.

സംസ്കാരം വീട്ടുവളപ്പിൽ നടന്നു. സത്യകുമാറിന്റെയും സുനിതയുടെയും മകനാണ്. സഹോദരി: മഞ്ജിത. സുരേഷ്കുമാറാണ് സഹോദരീഭർത്താവ്


Post a Comment

0 Comments