ഇത് പിണറായിയുടെ കളിയാണ്;അങ്ങനെയൊന്നും ഒതുക്കാന്‍ പറ്റില്ല':
പി സി ജോര്‍ജിന്റെ ഭാര്യ
കോട്ടയം: ലൈംഗിക പീഡന പരാതിയില്‍ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പിസി ജോര്‍ജിന്റെ ഭാര്യ ഉഷ. തെറ്റ് ചെയ്യാത്ത മനുഷ്യനെയാണ് അറസ്റ്റ് ചെയ്തതെന്ന് ഉഷ മാധ്യമങ്ങളോട് പറഞ്ഞു. 'ഇത് പിണറായിയുടെ കളിയാണ്. ഒരു മനുഷ്യനെ അങ്ങനെയൊന്നും ഒതുക്കാന്‍ പറ്റില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ.' ഉഷ ചോദിച്ചു.
'എല്ലാവരെയും മോനേ മോളേയെന്നെ അദ്ദേഹം വിളിക്കൂ. സിന്‍സിയര്‍ ആയതുകൊണ്ട് പറ്റിയതാണ്. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കില്‍ അത് പി സി ജോര്‍ജ് ആണെന്നും അച്ഛന് തുല്യമാണ് എന്നുമാണ് പരാതിക്കാരി പറഞ്ഞത്. ഇന്നെങ്ങനെയാ ഇങ്ങനെയാതത്.'-ഉഷ ചോദിച്ചു.
പരാതിക്കാരി വീട്ടില്‍ വന്നിട്ടുണ്ട്. താനുമായി സംസാരിച്ചിട്ടുണ്ട്. സ്വപ്‌ന വന്നിട്ടുണ്ട്. അറസ്റ്റിനെ കുറിച്ച് സൂചനയില്ലായിരുന്നു. അറിയാമായിരുന്നെങ്കില്‍ തനിച്ച് പോകില്ലായിരുന്നു. ജോര്‍ജിനെ സാക്ഷിയാക്കുമെന്നാണ് പറഞ്ഞത്. ട്രാപ്പിലാക്കിയതാണ്. പിണറായി വിജയന്റെ പ്രശ്‌നങ്ങളൊന്നും പുറത്തേക്ക് വരരുത്. അതിനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. വാര്‍ത്ത അങ്ങനെ തിരിച്ചു വിടാനാണ് ശ്രമം എന്നും ഉ ആരോപിച്ചു.
സോളാര്‍ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ ബലപ്രയോ?ഗം, ലൈം?ഗിക താല്‍പ്പര്യത്തോടെ കടന്നുപിടിക്കല്‍ (ഐപിസി 354, 354 എ) വകുപ്പുകളാണ് പി സി ജോര്‍ജിനെതിരെ ചുമത്തിയിട്ടുള്ളത്.
മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെയാണ് ജോര്‍ജിനെതിരെ പുതിയ കേസെടുത്തത്. പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
0 Comments