Flash News

6/recent/ticker-posts

അബുദാബിയിൽ കുറ്റിപ്പുറം സ്വദേശിനി മരിച്ചത് ഭർത്താവിന്റെ ക്രൂരമര്‍ദ്ദനമേറ്റെന്ന് കുടുംബത്തിന്റെ പരാതി.

Views
കുറ്റിപ്പുറം : അബുദാബിയിൽ കുറ്റിപ്പുറം സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയാണ് അബുദാബിയിൽ മരിച്ചത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ മാസം 11 നാണ് അഫീല അബുദാബിയില്‍ മരിച്ചത്. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് കരയുന്ന വോയ്സ് സന്ദേശവും മർദ്ദനമേറ്റ ഫോട്ടോയും അഫീല അയച്ചിരുന്നെന്ന് സഹോദരി പറഞ്ഞു. മരണ വിവരത്തെക്കുറിച്ച് ഭർത്താവും ബന്ധുക്കളും പറയുന്നതിൽ വൈരുധ്യമുണ്ടെന്നും അഫീലയുടെ ബന്ധുക്കൾ പറഞ്ഞു.

അഫീല മരിക്കുന്നത് അബുദാബി ആശുപത്രിയിൽ വെച്ചാണ്.ജോലി കഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ ബോധക്ഷയം വന്ന് കിടക്കുകയായിരുന്നു എന്നും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നുമാണ് അഫീലയുടെ ഭർത്താവ്  ബന്ധുക്കളോട്  പറഞ്ഞത്ത് ,

കഴിഞ്ഞ മാർച്ചിലാണ് അഫീല അബുദാബിയിലുള്ള ഭർത്താവിന്റെ അടുത്തേക്ക് പോകുന്നത് .ഇതിന് ശേഷം അഫീലയെ ഭർത്താവ് നിരന്തരമായി മർദിച്ചിരുന്നു എന്നും ക്രൂരമായ മർദ്ദനത്തെ തുടർന്നാണ് മരണം എന്നുമാണ്  ബന്ധുക്കളുടെ പരാതി.

മരണ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം  നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് അഫീലയുടെ പിതാവ് അബൂബക്കർ പരാതി നൽകി .കുറ്റിപ്പുറം പൊലീസാണ് കേസ് അന്വേഷിക്കുന്നത് 

ഇന്നലെയാണ് അഫീലയുടെ മൃതദേഹം  നാട്ടിലെത്തിച്ചത്.അഫീലയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം  പൂർത്തിയാക്കി ഇന്ന് മൃതദേഹം മറവ് ചെയ്തു  


Post a Comment

0 Comments