Flash News

6/recent/ticker-posts

സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍;

Views

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പെരിന്തല്‍മണ്ണ സ്വദേശി നൗഫലിനെ മങ്കട പൊലിസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുന്‍ മന്ത്രി കെ. ടി ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ട് ഭീഷണി കോളുകള്‍ വരുന്നുവെന്നും ഇതിലൊരാള്‍ പെരിന്തല്‍മണ്ണ സ്വദേശി നൗഫലാണെന്നുമായിരുന്നു സ്വപ്നയുടെ പരാതി. ഭീഷണി സന്ദേശങ്ങള്‍ക്ക് തെളിവായി റെക്കോഡ് ചെയ്ത ഫോണ്‍ കോളുകളും സ്വപ്ന പുറത്ത് വിട്ടിരുന്നു.
അതേ സമയം വിളിച്ചത് താന്‍ തന്നെയാണെന്ന് പെരിന്തല്‍മണ്ണ സ്വദേശി നൗഫല്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സ്വപ്നയുടെ നിരന്തരമായ ആരോപണങ്ങള്‍ അവസാനിക്കണമെന്നാണ് ആവശ്യപ്പെട്ടത്. തനിക്കൊരു പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മങ്കട പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. നേരത്തെ നെറ്റ് കോളുകള്‍ വഴിയായിരുന്നു ഭീഷണി സന്ദേശം വന്നിരുന്നത്. എന്നാലിപ്പോള്‍ വിളിക്കുന്നയാള്‍ പേരും വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശങ്ങളടക്കം ഡി.ജി.പിക്ക് പരാതി നല്‍കിയതായും സ്വപ്ന അറിയിച്ചു.



Post a Comment

0 Comments