Flash News

6/recent/ticker-posts

ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസിയും ഇന്ത്യനൂർ ടൗൺ യൂത്ത്ലീഗ് കമ്മറ്റിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Views

 ഇന്ത്യനൂർ : ഗ്ലോബൽ കെഎംസിസി നിർധന രോഗികൾക്ക് മാസം തോറും നൽകി വരുന്ന ചികിത്സ സഹായം ( കനിവ് )മൂന്നാം വർഷത്തിലെ വിതരണോദ്ഘാനം കോട്ടക്കൽ അസറ്റർ മിംസ് ഹോസ്പിറ്റൽ ഡോക്ടർ  അബ്ദുൽ ഹക്കീം ക്യാമ്പിൽ വെച്ച്  നിർവഹിച്ചു.
സി എച്ച് മെമ്മോറി കോട്ടക്കൽ സഹകരണ ആശുപത്രിയുടെ  
 സൗജന്യ രക്ത ഗ്രൂപ്പ്‌ നിർരണയവും സംഘടിപ്പിച്ചു.



 ഇന്ത്യനൂർ മെഡിക്കൽ സെന്ററും കോട്ടക്കൽ സഹകരണ ഹോസ്പിറ്റലുമായും സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ENT വിദഗ്ധൻ ഡോ :റോഹിൽ കെ
ജനറൽ  ഡോ: ഷംസാദ് പറമ്പിൽ എന്നിവർ രോഗികളെ പരിശോധിച്ചു.

 മുനവ്വിറുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടത്തിയ ക്യാമ്പിൽ എത്തിയ രോഗികൾക് ആവശ്യമായ മരുന്നും സൗജന്യമായി നൽകി.
 
പി അബു മാസ്റ്റർ,സി ശംസുദ്ധീൻ,  കൗൺസിലർ സി മൊയ്‌ദീൻ കുട്ടി, എം യൂനുസ് ഹാജി,എം പി ബാപ്പി,കെ വി ജാഫർ,   യുസുഫ് പി പി, ശറഫുദ്ധീൻ കൂനാരി, 
ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി ഭാരവാഹികളായ മുജീബ് കൂത്തുമാടൻ, ഹുസൈൻ മുസ്‌ലിയാർ,കബീർ സി, അസീസ് എംപി, സലി കെ വി, മുജീബ് എം.പി.തുടങ്ങിയവരും 
    യൂത്ത് ലീഗ് ഭാരവാഹികളായ ശരീഫ് കെ വി, ഷാഹുൽ ഹമീദ്, സലാം കെ വി, അബൂബക്കർ കെ പി, അമീൻ എംപി, അബൂതാഹിർ എം പി തുടങ്ങിയവർ നേതൃത്വം നൽകി


Post a Comment

0 Comments