Flash News

6/recent/ticker-posts

ആകാശത്ത് തടഞ്ഞ് നിർത്തി പെറ്റി അടിക്കില്ലല്ലോ! വിമാനം പറത്താൻ ഡ്യൂട്ടിക്കെത്തിയത് ലഹരിയുപയോഗിച്ച്, ഇന്ത്യയിൽ ആദ്യമായി രണ്ട് പൈലറ്റുമാർ പരിശോധനയിൽ കുടുങ്ങി

Views


ന്യൂഡൽഹി: പ്രശസ്ത വിമാന കമ്പനികളിൽ ജോലി ചെയ്യുന്ന രണ്ട് പൈലറ്റുമാർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങി. ഫ്‌ളൈറ്റ് ക്രൂവിനേയും എയർ ട്രാഫിക് കൺട്രോളർമാരേയും ഈ വർഷം ജനുവരി മുതൽ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. റാൻഡം അടിസ്ഥാനത്തിലാണ് ഇവർക്ക് പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇതാദ്യമായിട്ടാണ് രണ്ട് പൈലറ്റുമാർ ഈ പരിശോധനയിൽ കുടുങ്ങുന്നത്. പ്രാഥമിക പരിശോധനയിൽ പോസിറ്റീവായതിനാൽ പൈലറ്റുമാരുടെ മൂത്ര സാമ്പിളുകൾ പരിശോധനയ്ക്കായി വിദേശത്ത് അയച്ചിരുന്നു. എന്നാൽ നടപടിക്ക് വിധേയരായ പൈലറ്റുമാരുടെ വ്യക്തിഗത വിവരങ്ങൾ കമ്പനികൾ പുറത്ത് വിട്ടിട്ടില്ല.

ലഹരിവസ്തുക്കൾ ഉപയോഗിച്ച കുറ്റത്തിന് രണ്ട് പൈലറ്റുമാരെയും ഇനി ഡീ അഡിക്ഷൻ സെന്ററിലേക്ക് അയക്കും. ഇവിടെ നിന്നും കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, എയർലൈൻ കമ്പനിയുടെ ഡോക്ടറുടെ സർട്ടിഫിക്കറ്റും വാങ്ങിയ ശേഷം മാത്രമേ ഇനി ഇവർക്ക് ജോലിയിൽ തിരികെ കയറാൻ കഴിയുകയുള്ളു. ഡ്യൂട്ടിയിൽ കയറും മുൻപ് വീണ്ടും ഉത്തേജക മരുന്ന് പരിശോധന നടത്തുകയും വേണം. എന്നാൽ രണ്ടാമതും ലഹരി ഉപയോഗിച്ചു എന്ന് തെളിഞ്ഞാൽ മൂന്ന് വർഷത്തേയ്ക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യും



Post a Comment

0 Comments