Flash News

6/recent/ticker-posts

ഒരു കുടയും ആറ് കൂട്ടുകാരും : ഗൃഹാതുരത്വമുണര്‍ത്തി കുരുന്നുകളുടെ

Views സോഷ്യല്‍മീഡിയയില്‍ ഗൃഹാതുരത്വമുണര്‍ത്തി കുരുന്നുകളുടെ വീഡിയോ. കോരിച്ചൊരിയുന്ന മഴയത്ത് ഒരു കുടയിലൊതുങ്ങിപ്പോകുന്ന ആറ് കുരുന്നുകള്‍ കാഴ്ചക്കാരുടെ ഹൃദയം കവരുകയാണ്.

കയ്യില്‍ സ്ലേറ്റും പിടിച്ചാണ് കുരുന്നുകള്‍ മഴത്ത് പോകുന്നത്. സ്‌കൂളില്‍ നിന്നും മടങ്ങും വഴി അപ്രതീക്ഷിതമായി മഴ പെയ്തതോടെ ആകെയുള്ള ഒരു കുടയില്‍ ആറ് പേരും അഭയം തേടുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ അവനിശ് ശരണ്‍ ആണ് ഹൃദയസ്പര്‍ശിയായ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

സുഹൃത്ത് എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിലധികം ആളുകള്‍ കണ്ടു. സൗഹൃദം നല്‍കിയ മധുരിക്കുന്ന ഓര്‍മകളാണ് ഭൂരിഭാഗം പേര്‍ക്കും പങ്ക് വയ്ക്കാനുള്ളത്.



Post a Comment

0 Comments