Flash News

6/recent/ticker-posts

തിരൂരങ്ങാടി സഹകരണ ബാങ്ക് തട്ടിപ്പ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

Views
തിരൂരങ്ങാടി; കക്കാടും സമീപ പ്രദേശങ്ങളിലുമുള്ള വ്യാപാരികളുടെ ലക്ഷങ്ങളുമായി സര്‍വ്വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ മുസ്ലിം യൂത്ത് ലീഗ് വെെസ് പ്രസിഡന്‍റായിരുന്ന പങ്ങിണിക്കാടന്‍ സര്‍ഫാസ് മുങ്ങിയതിന് പിന്നാലെ കര്‍ണാടകയിലെ മെെസൂരുവില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു.റിമാന്‍റിലായിരുന്ന പ്രതിയുമായി വെള്ളിയാഴ്ച വീട്ടിലും ബാങ്കിലും എത്തി തിരൂരങ്ങാടി പൊലീസ് തെളിവെടുപ്പ് നടത്തി.
പ്രതിയുടെ വീട്ടില്‍ നിന്നും
നിരവധി പാസ് ബുക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം തട്ടിപ്പ് അറിഞ്ഞിട്ടും ഇതിനെതിരെ ചെറുവിരല്‍ അനക്കാതെ ഭരണസമിതി തട്ടിപ്പിന് കൂട്ടു നിന്നതായി ആക്ഷേപമുണ്ട്.നിക്ഷേപകര്‍ പണം ആവശ്യപ്പെടുമ്പോള്‍ അവരെ ബാങ്കിലേക്കെത്തിക്കാതെ  പ്രതി സര്‍ഫാസ് സ്വയം പിന്‍വലിച്ച് കച്ചവടക്കാര്‍ക്ക് കൊടുക്കലായിരുന്നു രീതി.
വര്‍ഷങ്ങളായി ഇങ്ങനെയാണ് പ്രതി ചെയ്തിരുന്നത് എന്ന് കച്ചവടക്കാര്‍ പറയുന്നു.
മാത്രവുമല്ല ബാങ്കിലെ പാസ് ബുക്ക് മാനേജരുടെ അറിവോടെയാണ് നിത്യ പിരിവുകാരന് കൊടുക്കുന്നത്.എത്ര പാസ് ബുക്ക് കൊടുത്തിട്ടുണ്ടെന്നും എത്ര അക്കൗണ്ട് ഉണ്ടെന്നും ബാങ്ക് കൃത്യമായ കണക്ക്

 രേഖപ്പെടുത്തിയിട്ടുണ്ടാവും.പക്ഷെ ബാങ്ക് ഇത് യഥാസമയം കൃത്യമായി പരിശോധിക്കാന്‍ തയ്യാറാവാതെ ഒരു സമാന്തര ബാങ്കായി പ്രവര്‍ത്തിക്കാന്‍ സര്‍ഫാസിന് അവസരം കൊടുക്കുകയായിരുന്നു എന്ന ആരോപണം നിക്ഷേപകര്‍ക്കുണ്ട്.
ബാങ്കിന്‍റെ ജാഗ്രതക്കുറവ് തട്ടിപ്പിന്‍റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ ഇടയായതായി നാട്ടുകാര്‍ പറയുന്നു.നിക്ഷേപകര്‍ നേരിട്ട് ഹാജരാകാതെ പണം പിന്‍വലിച്ച് കൊടുക്കുന്നത് കൊണ്ട് ബാങ്കിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നാണ് ഇരകള്‍ ആരോപിക്കുന്നത്.

തിരൂരങ്ങാടിയിലെ മുസ്ലിം ലീഗിലെ ഉന്നതര്‍ ഭരിക്കുന്ന തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്കിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിരിക്കുന്നത്.നിത്യ പിരിവുകാരനായ യൂത്ത് ലീഗ് നേതാവ് ഭരണ സമതിയിലെ പലരുമായും,മുസ്ലിം ലീഗ് ഉന്നത നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമാണ്.
ബാങ്കിനെതിരെ മുന്‍കാലങ്ങളിലും ചില സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും ഇത്ര രൂക്ഷമായ തട്ടിപ്പ് ഇപ്പോഴാണ് പുറത്ത് വരുന്നത്.ആരോപണ വിധേയനായ കളക്ഷന്‍ ഏജന്റ് നിക്ഷേപകരില്‍ നിന്ന് എത്ര ലക്ഷങ്ങളാണ് കൊണ്ടു പോയതെന്ന് ബാങ്ക് ഇനിയും അന്തിമമായി എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല.
എന്നാല്‍ സ്ഥിരം കടകളില്‍ പോയി പണം കൈപ്പറ്റിയ ഏജന്‍റ് കട ഉടമകള്‍ സൂക്ഷിക്കേണ്ട പാസ് ബുക്ക് കൈവശപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
കച്ചവടക്കാരില്‍ നിന്ന് പിരിക്കുന്ന പണം എത്രയെന്ന് അവരുടെ കെെവശമുള്ള ബുക്കില്‍ രേഖപ്പെടുത്തണം.മിക്ക കച്ചവടക്കാരുടെയും ബുക്ക് കളക്ഷന്‍ ഏജന്റിന്റെ കെെവശമായിരുന്നു.
പണം കൊടുക്കുന്നയാളുടെ ബുക്കില്‍ ആ തുക പതിച്ചു കൊടുക്കുകയും ബാങ്കില്‍ അടക്കാതരിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ്.

ബുക്ക് സൂക്ഷിക്കുന്നവരാകട്ടെ അപ്പോള്‍ തന്നെ രേഖപ്പെടുത്തുന്നത് കാരണം വിശ്വസിച്ച് പണം അടയ്ക്കുകയാണ്  ചെയ്തിരുന്നത്.

പലര്‍ക്കും പാസ് ബുക്ക് ഉണ്ടെങ്കിലും ബാങ്ക് രേഖയില്‍ അക്കൗണ്ട് ഇല്ലാത്തവരും നിരവധിയാണ്.
ഇതു കാരണം ഓരോ നിക്ഷേപകനും എത്ര രൂപ നഷ്ടമായിട്ടുണ്ടെന്ന് കണ്ടെത്താന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല.എത്ര രൂപയാണ് ജീവനക്കാരന്‍ തട്ടിയെടുത്തത് എന്ന് പരിശോധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ ആദ്യം ബാങ്ക് അധികൃതരും തായ്യാറായിരുന്നില്ല.ഇതിനെതിരെ
ഇടതുപക്ഷ യുവജന സംഘനയായ ഡിവെെഎഫ്ഐയുടെ നേതൃത്വത്തില്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.പ്രതിഷേധത്തിന് പിന്നാലെയാണ് പ്രതിയെ മെെസൂരുവില്‍ നിന്നും പൊലീസ് പിടി കൂടുന്നത്.ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് വിവരം
സി.പി.ഐ.എം കക്കാട് ബ്രാഞ്ച് സെക്രട്ടറി കമറു കക്കാട്  സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറെ അറിയിച്ചതിനെ തുര്‍ന്ന് തിരൂരങ്ങാടി അസിസ്റ്റന്‍റ് റജിസ്ട്രാര്‍ പ്രേംരാജ് ജോയിന്‍റ് റജിസ്ട്രാര്‍ക്ക് പ്രാഥമിക റിപ്പോര്‍ട് സമര്‍പ്പിച്ചിട്ടുണ്ട്.ഇതിന്‍റെ അടിസ്ഥാനത്തില്‍
വകുപ്പ് തല അന്വേഷണം ഉടന്‍ ഉണ്ടാകുമെന്ന് ജോയിന്‍റ് റജിസ്ട്രാറുടെ ഓഫീസ് അറിയിച്ചു.വിഷയം മുഖ്യമന്ത്രിയുടെയും,സഹകരണ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന് സി.പി.ഐ.എം കക്കാട് ബ്രാഞ്ച് സെക്രട്ടറി കമറു കക്കാട് വേങ്ങര പോപ്പുലർ പറഞ്ഞുPost a Comment

0 Comments