Flash News

6/recent/ticker-posts

റെയിൽവേ ടിക്കറ്റ് ക്യാൻസൽ ചെയ്‌താൽ ഇനിമുതൽ മുഴുവൻ തുകയും മടക്കിക്കിട്ടും

Views
റെയിൽവേ ടിക്കറ്റ് ക്യാൻസൽ ചെയ്‌താൽ ഇനിമുതൽ മുഴുവൻ തുകയും മടക്കിക്കിട്ടും 

റെയില്‍വെയുടെ പുതിയ നിയമം നിലവില്‍ വന്നതോടെ ഇനിമുതല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് ഒരു ചാര്‍ജും നല്‍കേണ്ടി വരില്ല.മുഴുവന്‍ തുകയും റയില്‍വെ മടക്കിനല്‍കും.

റെയില്‍വേ ആപ്പ് അല്ലെങ്കില്‍ റെയില്‍വേ വെബ്സൈറ്റ് സന്ദര്‍ശിച്ചാണ് ഇത് സാധിക്കുന്നത്‌.അതുകൂടാതെ, ഇ-മെയില്‍ വഴിയും ട്രെയിന്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. റെയില്‍വേ ആപ്പ് അല്ലെങ്കില്‍ റെയില്‍വേ വെബ്സൈറ്റിലൂടെ ടിക്കറ്റ് റദ്ദാക്കാന്‍ സാധിക്കുന്നില്ലായെങ്കില്‍ ടിക്കറ്റ് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിയില്‍ നിന്ന് റെയില്‍വേയ്ക്ക് ഇ-മെയില്‍ ചെയ്യാവുന്നതാണ്. ഇതിന്‍റെ സ്ഥിരീകരണവും ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് ലഭിക്കും.

നേരത്തെ ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്ബ് യാത്രികന്‍ സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കിയാല്‍: എസി ഫസ്റ്റ് ക്ലാസ് ആണെങ്കില്‍ 240 രൂപയും, എസി സെക്കന്റ് ക്ലാസ് ആണെങ്കില്‍ 200 രൂപയും, എസി തേര്‍ഡ് ക്ലാസ് ആണെങ്കില്‍ 180 രൂപയും, സ്ലീപ്പര്‍ ക്ലാസ് ആണെങ്കില്‍ 120 രൂപയും, സെക്കന്റ് സിറ്റിങ് ആണെങ്കില്‍ 60 രൂപയും റദ്ദാക്കല്‍ നിരക്കായി ഈടാക്കിയതിന് ശേഷമുള്ള തുകയായിരിക്കും ഉപഭോക്താവിന് തിരികെ ലഭിക്കുക.


Post a Comment

0 Comments