Flash News

6/recent/ticker-posts

പ്ലസ്ടു കോഴക്കേസ്, കെ.എം ഷാജിക്കെതിരായ തുടർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

Views

പ്ലസ്ടു കോഴക്കേസിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരായ കേസിലെ തുടർ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ ഏർപ്പെടുത്തി. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്.

കേസിൽ വിജിലിൻസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ച് കേസിലെ വിജിലൻസിന്റെ തുടർ നടപടികൾക്ക് സ്റ്റേ ഏർപ്പെടുത്തിയത്. കേസിൽ ഹൈക്കോടതി എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ ദിവസം അഴീക്കോട്ടെ സ്‌കൂളിലെത്തി വിജിലൻസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

ഒരു വർഷത്തോളമായി അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളിലെത്തി തെളിവെടുത്തത്. സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. 2020ൽ രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. 




Post a Comment

0 Comments