Flash News

6/recent/ticker-posts

വിശുദ്ധ ഹജ്ജ് പരിസമാപ്‌തിയിലേക്ക്, ആദ്യ മലയാളി സംഘം വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങും, തീർഥാടകർ വിടവാങ്ങൾ ത്വവാഫിൽ

Views മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ പരിസമാപ്തിയിലേക്ക്. ആഭ്യന്തര ഹജ്ജ് തീർഥാടകർ വിടവാങ്ങൾ ത്വാവാഫ് പൂർത്തീകരിച്ചു മദീനയിലേക്ക് മടങ്ങിത്തുടങ്ങി. ജംറകളിലെ കല്ലേറ് കർമ്മം പൂർത്തിയാക്കിയാണ് ഇന്നലെ മടങ്ങാൻ ഉദ്ദേശിക്കുന്നവർ മിനാ താഴ്വാരം വീട്ടിറങ്ങുന്നത്. തുടർന്ന് ഇവർ വിശുദ്ധ ഹറമിലെത്തി ഹജ്ജിലെ അവസാനത്തെ കർമ്മമായ വിടവാങ്ങൽ ത്വാവാഫ് ചെയ്ത് തുടങ്ങി. വിടവാങ്ങൾ ത്വാവാഫ് പൂർത്തിയാക്കിയവർ മദീന സന്ദർശനത്തിനായും തുടർന്ന് അവരുടെ താമസ സ്ഥലങ്ങളിലേക്കും മടങ്ങും.

ഇന്നും നാളെയും (തിങ്കൾ, ചൊവ്വ) ആഭ്യന്തര തീർഥാടകരാണ് വിടവാങ്ങൾ ത്വവാഫ് ചെയ്യുക. വിദേശ തീർഥാടകർക്ക് ബുധനാഴ്ച മുതലാണ് വിടവാങ്ങൾ ത്വാവാഫിനുള്ള അവസരം ക്രമീകരിച്ചിട്ടുള്ളത്. ഇന്ന് കർമ്മങ്ങൾ പൂർത്തിയാക്കുന്നവർ സൂര്യാസ്തമനത്തിന് മുമ്പ് മിനയിൽ നിന്ന് മടങ്ങണമെന്നതാണ് നിബന്ധന. ഇന്നത്തെ കല്ലേറ് കർമ്മം പൂർത്തിയാക്കിയ ശേഷമായിരിക്കും ഇവർ സൂര്യാസ്തമനത്തിന് മുമ്പ് മിനായിൽ നിന്ന് മടങ്ങുന്നത്. എന്നാൽ, മിനയിൽ തങ്ങുന്നവർ

ഇന്നും കല്ലേറ് പൂർത്തിയാക്കിയ ശേഷംമാത്രമേ മിനയിൽ നിന്ന് മടങ്ങാൻ പാടുള്ളൂ.ഹജ്ജ് പര്യവസാനിച്ചതോടെ വിദേശ ഹാജിമാരും മടക്ക യാത്രക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കേരളത്തിൽ നിന്ന് സ്വകാര്യ ഗ്രൂപ്പുകളിലെത്തിയ ഹാജിമാർ പലരും ഇന്നലത്തോടെ ജംറകളിലെ കല്ലേറ് പൂർത്തിയാക്കി താമസ സ്ഥലത്തേക്ക് മടങ്ങും. ഇവർ ബുധനാഴ്ച മുതൽ ത്വവാഫുൽ വിദാഅ് അഥവാ വിടവാങ്ങൾ ത്വാവാഫ് ചെയ്യും.

നേരത്തെ ഇവർ മദീന സന്ദർശനം ചെയ്തതിനാൽ മക്കയിൽ നിന്നാണ് നേരിട്ട് നാട്ടിലേക്ക് തിരിക്കുക. ജൂണ് 14 ന് വ്യാഴാഴ്ച മലയാളി തീർഥാടകരുടെ ആദ്യ സംഘം നാട്ടിലേക്ക് പുറപ്പെടും. സ്വകാര്യ ഗ്രൂപ്പുകൾ വഴിയെത്തിയവരാണ് വ്യാഴാഴ്ച പുറപ്പെടുന്നത്. ഇവർ ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് യാത്ര പുറപ്പെടുക.


Post a Comment

0 Comments