Flash News

6/recent/ticker-posts

പൊതു പ്രവര്‍ത്തകന്‍ തിരൂരങ്ങാടി പനമ്പുഴ സ്വദേശി കവറൊടി മുഹമ്മദ് മാസ്റ്റര്‍ അന്തിരിച്ചു.

Views
തിരൂരങ്ങാടിഃ പൊതു പ്രവര്‍ത്തകന്‍ തിരൂരങ്ങാടി പനമ്പുഴ സ്വദേശി (76) കവറൊടി മുഹമ്മദ് മാസ്റ്റര്‍ അന്തിരിച്ചു.ഖബറടക്കം  ഇന്ന് രാവിലെ 11.30ന് തിരൂരങ്ങാടി  മേലെചിന പള്ളിയില്‍.

കോണ്‍ഗ്രസ് എസ് ജില്ല പ്രസിഡന്‍റ്,മലപ്പുറം ജില്ല വാഹനാപകട നിവാരണ സമിതി(മാപ്സ്) പ്രസിഡന്‍റ്,തിരൂരങ്ങാടി പൗര സമിതി പ്രസിഡന്‍റ്,തിരൂരങ്ങാടി കലാസമിതി സ്ഥാപക അംഗം,തിരൂര്‍ ഏഴൂര്‍ എം ഡി പി എസ് യുപി സ്കൂള്‍ മുന്‍ അധ്യാപകന്‍,കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ മുന്‍ ബ്ലോക്ക് പ്രസിഡന്‍റ്,എവി മുഹമ്മദ് സ്മാരക ജോയിന്‍റ് കണ്‍വീനര്‍,സാക്ഷരത മിഷന്‍ റിസോഴ്സ് പേഴ്സണ്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ സജീവ സാനിധ്യമായിരുന്നു.
ഭാര്യ - ഖദീജ
മക്കള്‍ - നൗഷാദ്,റിഷാദ്,നിഷാദ്,നിഷാത്ത്.
മരുമക്കള്‍ - ഷാനവാസ് (പുതിയങ്ങാടി),ഖെെറു (പുതിയങ്ങാടി),ഖദീജ (പെരുഞ്ചേരി),റെെഹാനത്ത്(ചെമ്മാട്).
നെെജീരിയ ആസ്ഥാനമായ ഡയനാമിക് പീസ് റസ്ക്യൂ മിഷന്‍ ഇന്‍റര്‍നാഷണല്‍ അക്കാഡമി കവറൊടി മുഹമ്മദ് മാസ്റ്ററെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.


Post a Comment

0 Comments