കാച്ചടി: പുഴയിൽ ഒഴുക്കിൽ പെട്ടപുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി പയ്യനാട് മുഹമ്മദലി (44) യെ ഇതുവരെയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇന്നും തിരച്ചിൽ തുടരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് വെന്നിയൂർ പെരുമ്പുഴയിൽ ഒഴുക്കിൽ പെട്ടത്. നീന്തുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെടുകയായിരുന്നു. രണ്ടു ദിവസം നാട്ടുകാരും ഫയർ ഫോഴ്സും രാത്രി വരെ
തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാത്രിയോടെ തിരച്ചിൽ നിർത്തി വെച്ചു. ഒഴുക്കിൽ പെട്ട സ്ഥലം മുതൽ താഴ്ഭാഗത്തേക്ക് പനമ്പുഴ ഭാഗം വരെ തിരച്ചിൽ നടത്തിയിരുന്നു.
പരപ്പനങ്ങാടി ട്രോമ കെയർ,സ്കൂബ ടീമിന് പുറമെ, കെ ഇ ടി, ഐ ആർ ഡബ്ള്യു തുടങ്ങിയവർ ഉൾപ്പെടെ വിവിധ സന്നദ്ധ പ്രവർത്തകർ തിരച്ചിൽ ആരംഭിച്ചു.
0 Comments