Flash News

6/recent/ticker-posts

സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്‌നത പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Views തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് സമീപം ഓട്ടോറിക്ഷ ഡ്രൈവറുടെ നഗ്‌നത പ്രദര്‍ശനം. ചെമ്പുക്കാവ് ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് കാത്തുനിന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് നഗ്‌നത പ്രദര്‍ശനം. സംഭവത്തില്‍ ഓട്ടോ ഓട്ടോ ഡ്രൈവറായ അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കന്‍ വീട്ടില്‍ സൈമണിന്റെ മകന്‍ സിബി (34) അറസ്റ്റിലായി. കഴിഞ്ഞ ബുധനാഴ്ച സ്‌കൂളില്‍ പോകുന്നതിനായി പെണ്‍കുട്ടിയുടെ അച്ഛന്‍ ചെമ്പുക്കാവ് ജംഗ്ഷനില്‍ ബസ് സ്‌റ്റോപ്പില്‍ കൊണ്ട് കുട്ടിയെ ഇറക്കി വിട്ടു. അച്ഛന്‍ പോയ ശേഷം മറ്റാരുമില്ലാതിരുന്ന സമയത്ത് ബസ് സ്‌റ്റോപ്പിന് സമീപം എത്തിയ ഇയാള്‍ നഗ്‌നത പ്രദര്‍ശനം നടത്തുകയായിരുന്നു. അച്ഛന്‍ പോയ സമയത്ത് ഓട്ടോയുടെ പിറകിലുള്ള സീറ്റില്‍ കയറി ഇരുന്ന് നഗ്‌നത പ്രദര്‍ശനം നടത്തുകയായിരുന്നു. ഇതിന് മുന്‍പും ഇയാളെ സമാനമായ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈസ്റ്റ് എസ്എച്ച്ഒ പി ലാല്‍കുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ് ഗീതുമോള്‍, എസ്‌സിപിഒ രതിമോള്‍ എം, സിപിഒ മാരായ ഹരിഷ് കുമാര്‍ പി, ദീപക്ക് വി ബി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.



Post a Comment

0 Comments