Flash News

6/recent/ticker-posts

താമസത്തിനും കൃഷിക്കുമായി നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം; ചട്ടഭേദഗതി ഇക്കൊല്ലം

Views
താമസത്തിനും കൃഷിക്കുമായി നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം; ചട്ടഭേദഗതി ഇക്കൊല്ലം

തിരുവനന്തപുരം: താമസത്തിനുംകൃഷിക്കുമായി പതിച്ചുനൽകിയ ഭൂമി ഇതര ആവശ്യങ്ങൾക്ക്ഉപയോഗിക്കാൻഅനുമതിനൽകുംവിധം ഭൂപതിവ് ചട്ടം ഈ വർഷംതന്നെ ഭേദഗതി ചെയ്യും. ഇതിന് കരട് തയ്യാറാക്കാൻചീഫ്സെക്രട്ടറിയുടെ അധ്യക്ഷതയിൽ റവന്യൂ അഡീഷണൽ സെക്രട്ടറി, നിയമ സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവരടങ്ങുന്ന സമിതിയെ റവന്യൂവകുപ്പ് ചുമതലപ്പെടുത്തി.ഭേദഗതിസംബന്ധിച്ചരൂപരേഖഅഡ്വക്കേറ്റ്ജനറൽതയ്യാറാക്കിയിരുന്നു. ഒക്ടോബറിൽ നിയമസഭാ സമ്മേളനത്തിൽ കരട്ബിൽഅവതരിപ്പിക്കാനാണ് ശ്രമം.

വീട് നിർമിക്കുന്നതിനും കൃഷിഭൂമിഇല്ലാത്തകർഷകർക്ക്കൃഷിചെയ്യുന്നതിനുമായാണ് സർക്കാർ ഭൂമി പതിച്ചുനൽകിയിട്ടുള്ളത്. 1964-ലെ ചട്ടത്തിലെ ചട്ടം-8 ഉപചട്ടം-2 പ്രകാരം പതിച്ചുനൽകിയ ഭൂമി പതിച്ചുകിട്ടിയ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാനാവൂ. ലംഘിച്ചാൽ ഭൂപതിവ് റദ്ദാക്കാം.

പതിറ്റാണ്ടുകൾക്കുമുമ്പ് പതിച്ചുനൽകിയ ഭൂമി തലമുറകൾ കൈമാറിയോ കൈമാറ്റം ചെയ്തോ പലതും ഇപ്പോൾപുതിയഅവകാശികളുടെ പക്കലാണ്. പലതും ചെറുതുണ്ടുകളായി, കൃഷിക്ക് അനുയോജ്യമല്ലാതായി. കർഷകകുടുംബങ്ങൾ പലതുംകാർഷികവൃത്തിയിൽനിന്ന് പിന്മാറി. ചിലയിടങ്ങൾ അത്തരംഭൂമിനഗരപരിധിയിൽവന്നതോടെവാണിജ്യപ്രാധാന്യമുള്ള ഭൂമിയായി മാറുകയും ചെയ്തു.

ഭൂമിപതിച്ചുനൽകിയഉദ്ദേശ്യത്തിനല്ലാതെഉപയോഗിക്കുന്നത്നിയമവിധേയമല്ലാത്തതിനാൽ നിർമാണങ്ങളും മറ്റും അനധികൃതമായികണക്കാക്കി പൊളിച്ചുനീക്കാൻ തദ്ദേശസ്ഥാപനങ്ങൾ നിർദേശം നൽകുന്നതാണ് പലയിടത്തും പ്രശ്നം സൃഷ്ടിക്കുന്നത്.തദ്ദേശസ്ഥാപനങ്ങളിൽനിന്ന്‌ കെട്ടിട നമ്പർ നൽകാത്തതിനാൽ വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നതിനടക്കം നിയമതടസ്സങ്ങളുമുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന ആവശ്യം.

ചട്ടഭേദഗതിക്കായി
പരിഗണിക്കുന്ന വിഷയങ്ങൾ

👉പതിച്ചുനൽകിയ ഭൂമിയിൽ വാണിജ്യാവശ്യത്തിനുള്ള നിർമാണാനുമതി

👉പതിച്ചുനൽകിയ 15 സെന്റിൽ താഴെയുള്ള ഭൂമിയിൽ 1500 ചതുരശ്ര അടിക്കുമേലുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതിനുള്ള വ്യവസ്ഥ

👉തോട്ടഭൂമിയുടെ വിനിയോഗവും ക്രമപ്പെടുത്തലും

👉പതിച്ചുനൽകിയ ഭൂമിയിലെ മരംമുറി

👉നഗരമേഖലകളായി മാറിയ പ്രദേശങ്ങളിൽ ഭൂമിയുടെ വിനിയോഗം

👉 പട്ടയഭൂമിയിലെ ക്വാറിപ്രവർത്തനം

👉സർക്കാർഭൂമി കൈയേറിയുള്ള നിർമാണങ്ങൾ ഏറ്റെടുത്ത് ഭൂമിയും നിർമാണങ്ങളും സർക്കാരിൽ നിക്ഷിപ്തമാക്കൽ

ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്തസ്സത്തയ്ക്ക്കോട്ടംവരാതെയും ഒരുതരത്തിലും സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങൾസൃഷ്ടിക്കാതെയും ചട്ടം ഭേദഗതി ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ അടക്കം ആയിരക്കണക്കിന്കുടുംബങ്ങൾക്ക്ആശ്വാസമേകുന്നതാകും ഭേദഗതി.



Post a Comment

0 Comments