Flash News

6/recent/ticker-posts

അറുപത് വര്‍ഷത്തെ ചരിത്രം അവസാനിക്കുന്നു; സ്‌പ്രൈറ്റ് ഇനി പച്ചകുപ്പിയിലില്ല, നാളെ മുതല്‍ മാറും

Views
അറുപത് വര്‍ഷത്തെ ചരിത്രം അവസാനിക്കുന്നു; സ്‌പ്രൈറ്റ് ഇനി പച്ചകുപ്പിയിലില്ല, നാളെ മുതല്‍ മാറും


ന്യൂഡല്‍ഹി: അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌പ്രൈറ്റ് പച്ചകുപ്പി നിര്‍ത്തി. തിങ്കളാഴ്ച മുതല്‍ ട്രാന്‍സ്‌പെരന്റ് ആയ കുപ്പിയിലാണ് സ്‌പ്രൈറ്റ് ലഭിക്കുക. കൂടുതല്‍ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവും ആകാനുള്ള ലക്ഷ്യമാണ് പുതിയ മാറ്റത്തിന് പിന്നില്‍.

കാര്‍ബണേറ്റഡ് ശീതളപാനീയമായ സ്‌പ്രൈറ്റ് നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പച്ച കുപ്പി പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒറ്റത്തവണ ഉപയോഗ വസ്തുക്കളാണ് ഈ കുപ്പികള്‍.

എന്നാല്‍ ട്രാന്‍സ്പരന്റ് കുപ്പികള്‍ റീസൈക്കിള്‍ ചെയ്തു പുതിയ കുപ്പികളായി തന്നെ ഉപയോഗിക്കാം. പ്ലാസ്റ്റിക് പാക്കേജിംഗ് റീസൈക്കിളിനെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്ന് സ്‌പ്രൈറ്റ് ബ്രാന്‍ഡ് ഉടമകളായ കൊക്കോ കോള കമ്പനി വ്യക്തമാക്കി


Post a Comment

0 Comments