Flash News

6/recent/ticker-posts

യുഎഇ: മറ്റൊരാളുടെ അനുമതിയില്ലാതെ ഫോണ്‍ ആക്സസ് ചെയ്താനുള്ള ശിക്ഷ അറിയാമോ?

Views ദുബായ്: പാസ് വേഡ് അറിയാമെങ്കിലും ഒരാളുടെ അനുവാദമില്ലാതെ ഫോണ്‍ പരിശോധിക്കരുത്. ഇത് അടിസ്ഥാന മര്യാദയായി തോന്നുമെങ്കിലും, യുഎഇയില്‍ ഇത് നിയമ വിരുദ്ധമാണ്. നിയമമനുസരിച്ച്, (uae cyber law) അനുമതിയില്ലാതെ ലഭിച്ച പാസ്വേഡ് ഉപയോഗിച്ച് ഏതെങ്കിലും ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആക്സസ് ചെയ്താല്‍ ഒരാള്‍ക്ക് 50,000 ദിര്‍ഹം മുതല്‍ 100,000 ദിര്‍ഹം വരെ പിഴ ചുമത്താം. കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ അനധികൃതമായ രീതിയിലാണ് പാസ് വേര്‍ഡ് നേടിയതെങ്കില്‍ നടപടി ഗുരുതരമായ കുറ്റമായി കണക്കാക്കും.

നിയമം എന്താണ് പറയുന്നത്?
2021-ലെ ഫെഡറല്‍ ഡിക്രി-നിയമ നമ്പര്‍ 32-ന്റെ ആര്‍ട്ടിക്കിള്‍ 9 പ്രസ്താവിക്കുന്നു: ‘അനുമതിയോ സമ്മതമോ ഇല്ലാതെ മറ്റുള്ളവരുടെ പാസ്വേഡ് ഉപയോഗിച്ചാല്‍ 100,000 ദിര്‍ഹത്തില്‍ കൂടാത്തതും 50,000 ദിര്‍ഹത്തില്‍ കുറയാത്തതുമായ തടവും കൂടാതെ/അല്ലെങ്കില്‍ പിഴയും ശിക്ഷി ലഭിക്കും.
ഉടമസ്ഥന്റെ അനുമതിയോ സമ്മതമോ, ഇല്ലാതെ ഒരു കുറ്റകൃത്യം ചെയ്യുന്നതിനായി രഹസ്യ നമ്പറുകള്‍ ഉപയോഗിച്ചാല്‍ വലിയ ശിക്ഷ ലഭിക്കും. വെബ്സൈറ്റ്, ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,(electronic information system) ഡാറ്റ നെറ്റ്വര്‍ക്ക് അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മാര്‍ഗങ്ങള്‍ എന്നിവയിലേക്ക് ആക്സസ് നേടുന്നതിന് മറ്റൊരാളെ പാസ്വേഡ് ഉപയോഗിച്ചാല്‍ ആറ് മാസത്തില്‍ കുറയാത്ത തടവും കൂടാതെ/അല്ലെങ്കില്‍ 300,000 ദിര്‍ഹത്തില്‍ കുറയാത്തതും 500,000 ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴയും ആണ് ശിക്ഷ.

ഭാര്യക്കും ഭര്‍ത്താവിനും പോലും അനുവാദമില്ലാതെ പരസ്പരം പാസ്വേഡുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുക, കമ്പ്യൂട്ടര്‍ തട്ടിപ്പ് തടയുക, ഇലക്ട്രോണിക് നെറ്റ്വര്‍ക്കുകളിലേക്കുള്ള അനധികൃത ആക്സസ് നിര്‍ത്തുക എന്നിവയാണ് ഈ നിയമങ്ങളുടെ ലക്ഷ്യം.

നിങ്ങള്‍ക്ക് പാസ്വേഡ് അറിയാമെങ്കിലും, നിങ്ങള്‍ വ്യക്തമായ സമ്മതം നേടേണ്ടതുണ്ട്. ഇമെയില്‍, സോഷ്യല്‍ മീഡിയ (social media) ബാങ്ക് അക്കൗണ്ട്, ഏതെങ്കിലും ഇലക്ട്രോണിക് ഗാഡ്ജെറ്റ് അല്ലെങ്കില്‍ നെറ്റ്വര്‍ക്ക് എന്നിങ്ങനെയുള്ള ഏതൊരു ഇലക്ട്രോണിക് അക്കൗണ്ടും ആക്സസ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനത്തിനു ഈ നിയമം ബാധകമാകും.


Post a Comment

0 Comments