Flash News

6/recent/ticker-posts

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം;ശനിയാഴ്ച കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ച്

Views

മലപ്പുറം: സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബശീറിനെ മദ്യലഹരിയില്‍ അമിതവേഗതയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ 10 ന് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ മുന്നോടിയായി കേരളമുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രാസ്ഥാനിക സംഗമം നടത്തി. മലപ്പുറം വാദിസലാമില്‍ നടന്ന പരിപാടി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി എം മുസ്ഥഫ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. കൊലയാളിയായ ഒരാളെ കളക്ടറായി നിയമിക്കുന്നത് നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നതാണെന്നും ഇത്തരമൊരു നടപടി മനസാക്ഷിയുള്ളവന് അംഗീകരിക്കാനാവില്ലെന്നും ഇത്തരം നടപടിയില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹിം ബാഖവി അധ്യക്ഷത വഹിച്ചു.
ശനിയാഴ്ച നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ച് വന്‍വിജയമാക്കാന്‍ തീരുമാനിച്ചു. എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്ദുറഹീം വിഷയാവതരണം നടത്തി. എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബ്റഹ്മാന്‍, കേരള മുസ്ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി പി സുബൈര്‍, ദുല്‍ഫുഖാറലി സഖാഫി, കെ നജ്മുദ്ധീന്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എം എ, എസ് ജെ എം, എസ് എസ് എഫ് സോണ്‍, ഡിവിഷന്‍, സര്‍ക്കിള്‍ ഭാരവാഹികള്‍ സംബന്ധിച്ചു.



Post a Comment

0 Comments