Flash News

6/recent/ticker-posts

LPGയെക്കാൾ വിലക്കുറവ്; സിറ്റി ഗ്യാസ് (ഗെയ്ൽ) ഓണത്തിന് വീടുകളിലേക്ക്

Views
ചേർത്തല: വീടുകളിൽ പൈപ്പുകളിലൂടെ പാചക വാതകം എത്തിക്കുന്ന 'സിറ്റി ഗ്യാസ്' ഗെയ്ൽ പദ്ധതിയുടെ ആദ്യഘട്ട വിതരണം ഓണത്തോടനുബന്ധിച്ച് തുടങ്ങാൻ നീക്കം തകൃതി.
നിർമ്മാണ ഘട്ടത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നുവെങ്കിലും സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മഴ സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും പൈപ്പ് സ്ഥാപിക്കൽ ഉൾപ്പെടെ പ്രവർത്തനങ്ങൾ ഊർജിതമാണ്. പൈപ്ഡ് നാച്വറൽ ഗ്യാസ് (പി.എൻ.ജി) ആ ണ് വീടുകളിൽ ലഭിക്കുക.

പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേ റ്ററി ബോർഡിന്റെ (പി.എൻ.ജി.ആർ.ബി) നേതൃ ത്വത്തിൽ അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡിനാണ് (എ.ജി ആൻഡ് പി) പദ്ധതിയുടെ നിർവഹണച്ചുമതല.

ജില്ലയിൽ ആദ്യം ചേർത്തലയിലാണ് സിറ്റി ഗ്യാസ് കണക്ഷൻ വരുന്നത്. വയലാർ പഞ്ചായത്തിൽ 2000 കണക്ഷൻ പൂർത്തിയായി വരുന്നതായി അ ധികൃതർ പറഞ്ഞു. ചേർത്തല നഗരസഭ പരിധി യിൽ പൈപ്പ് സ്ഥാപിക്കൽ ജോലികൾ നടക്കുക യാണ്. വയലാറിൽ 500 കണക്ഷനെങ്കിലും നൽ കി ആദ്യഘട്ട വിതരണം ഓണത്തോടനുബന്ധി ച്ചു നടത്താനാണ് ഉദ്ദേശിക്കുന്നത്.

പുതിയ സംവിധാനമായതിനാൽ ഘട്ടം ഘട്ടമായി ഓരോ നീക്കവും പരിശോധിച്ച ശേഷമാകും കണ ക്ഷനുകൾ നൽകുക. വാതകത്തിന്റെ ശേഖരണ -വിതരണശാല തങ്കി കവലയിൽ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായി വരുകയാണ്. ഇവിടെ 65 സെന്റിൽ രണ്ട് യൂനിറ്റ് ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. ദേശീയപാത വികസന നട പടികൾ നടക്കുന്നതിനാൽ തൽക്കാലം കളമശ്ശേ രിയിലെ പ്ലാന്റിൽനിന്ന് കണ്ടെയ്നറിൽ ദ്രാവകമായി കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സി.എൻ.ജി) ത ങ്കിയിൽ എത്തിച്ച് പി.എൻ.ജി ആക്കി മാറ്റി സംഭരിക്കുകയും പൈപ്പിലൂടെ വിതരണം ചെയ്യുകയുമാ ണുണ്ടാകുക. 12 ഇഞ്ചിന്റെ സ്റ്റീൽ പൈപ്പാണ് പ്രധാന റോഡരികിൽ ഭൂമിക്കടിയിലൂടെ സ്ഥാപിക്കുന്നത്.

ദേശീയപാത വികസനം കഴിഞ്ഞാൽ തങ്കിക്കവല യിലെ പ്ലാന്റ് ഉപയോഗിക്കാതെ കളമശ്ശേരിയിലെ പ്ലാന്റിൽനിന്ന് റോഡിനടിയിലെ പൈപ്പിലൂടെ നേരിട്ട് വാതകമെത്തും. വയലാർ, ചേർത്തല നഗരസ ഭ എന്നിവിടങ്ങളിൽ നൽകിത്തുടങ്ങിയ ശേഷം സമീപ പഞ്ചായത്തുകളിലേക്കും ആലപ്പുഴ ഭാഗ ത്തേക്കും പൈപ്പ് സ്ഥാപിക്കും. വീടുകളിലേക്ക് പൈപ്പ് സ്ഥാപിക്കുന്നതിനൊപ്പം മീറ്ററും ഉണ്ടാ കും. ഇത് പരിശോധിച്ച് ഉപയോഗിച്ച വാതകത്തി നു മാത്രം പണം നൽകിയാൽ മതിയാകും. സിലി ണ്ടർ വേണ്ട. സാധാരണ സ്റ്റൗ തന്നെ ഉപയോഗി ക്കാമെങ്കിലും അതിൽ ചെറിയ മാറ്റങ്ങൾ നിർവഹ ണ ഏജൻസി വരുത്തും. എൽ.പി.ജിയെക്കാൾ വിലക്കുറവ്, സിലിണ്ടർ സൂക്ഷിക്കേണ്ട, അപകട സാധ്യതയില്ല, മലിനീകരണ പ്രശ്നങ്ങളില്ല തുട ങ്ങിയവയാണ് സിറ്റി ഗ്യാസിന്റെ പ്രത്യേകതയായി
കമ്പനി പറയുന്നത്.



Post a Comment

0 Comments