Flash News

6/recent/ticker-posts

ചൈനീസ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ നിന്നും പുറത്തേക്ക്,12,000 രൂപയില്‍ കുറഞ്ഞ ചൈനീസ് മൊബൈല്‍ ഫോണുകള്‍ ഇന്ത്യ നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്..

Views
 
ചൈനീസ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ നിന്നും പുറത്തേക്ക്,
12,000 രൂപയില്‍ കുറഞ്ഞ ചൈനീസ് മൊബൈല്‍ ഫോണുകള്‍ ഇന്ത്യ നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്..



ന്യൂഡല്‍ഹി: 12,000 രൂപയില്‍ കുറഞ്ഞ ചൈനീസ് മൊബൈല്‍ ഫോണുകള്‍ ഇന്ത്യ നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ ഷവോമിയും റിയല്‍മീയും ഉള്‍പ്പെടെയുളള ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് വന്‍ തിരിച്ചടിയാകും. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

12,000 രൂപയ്‌ക്ക് താഴെയുള്ള ചൈനീസ് നിര്‍മ്മിത സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കുമ്ബോള്‍ ഇന്ത്യന്‍ കമ്ബനികളുടെ സാധ്യത ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യന്‍ വിപണിയിലറക്കുന്ന ഷവോമി ഫോണുകളില്‍ 66 ശതമാനവും 12,000 ത്തില്‍ താഴെ ഉള്ളതാണ്.

ഗുണമേന്മയില്ലാത്ത വിലകുറഞ്ഞ ഫോണുകള്‍ അപകടങ്ങളുണ്ടാക്കിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. റിയല്‍മീയുടെയും ഷവോമിയുടെയും വിവോയുടെയും ഫോണുകള്‍ പൊട്ടിത്തെറിച്ച്‌ നിരവധിപേര്‍ക്കാണ് പരിക്കേറ്റത്.

കൊറോണ മഹാമാരി സമയങ്ങളില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ റെക്കോഡ് വില്‍പന നടന്നിട്ടുണ്ടായിരുന്നു. 2020 സെപ്റ്റംബറില്‍ 50 ദശലക്ഷം സ്മാര്‍ട്ട്ഫോണുകളാണ് ഇന്ത്യയില്‍ വിറ്റത്. ഇതിന്റെ 76 ശതമാനവും ചൈനീസ് കമ്ബനികളുടേതായിരുന്നു. ചൈനീസ് കമ്ബനിയായ ഷവോമിയാണ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. 13.1 ദശലക്ഷം യൂണിറ്റ് ഫോണുകളാണ് 2020 ല്‍ ഷവോമി വിറ്റത്..!!


Post a Comment

0 Comments