Flash News

6/recent/ticker-posts

മലപ്പുറം ജില്ലയിൽ 17.88 ഹെക്ടർ (351 കർഷകർ) കൃഷിഭൂമിയാണ് നശിച്ചത്

Views
തിരുവനന്തപുരം:സംസ്ഥാനത്ത് നാല് ദിവസത്തെ മഴയിൽ 332 കോടിയുടെ കൃഷിനാശം ഉണ്ടായതായി പ്രാഥമിക വിവര റിപ്പോർട്ട്. 14 ജില്ലകളിലായി 1184 ഹെക്ടറിലെ കൃഷി നശിച്ചു. 13,927 കർഷകരെ ബാധിച്ചുവെന്നും കൃഷി വകുപ്പ് തയ്യാറാക്കായിയ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടുതൽ കൃഷി നാശമുണ്ടായത് കണ്ണൂരിലാണ്. 295.18 കോടി രൂപയുടെ നഷ്ടം കണ്ണൂരിലെ കാർഷിക മേഖലയിൽ ഉണ്ടായതായും പ്രാഥമിക റിപ്പോർട്ടിൽ കൃഷി വകുപ്പ് വിലയിരുത്തുന്നു. 1998 കർഷകരെ കണ്ണൂരിൽ മഴക്കെടുതി ബാധിച്ചു. കണ്ണൂർ കഴിഞ്ഞാൽ പാലക്കാടാണ് കൂടുതൽ കൃഷി നാശം ഉണ്ടായത്. നെല്ലറയിൽ 250.1 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. എന്നാൽ കൂടുതൽ കർഷകർ ബാധിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ്. 3158 പേർ. മലപ്പുറം ജില്ലയിൽ മലപ്പുറം-17.88 ഹെക്ടർ (351 കർഷകർ) കൃഷിഭൂമിയാണ് നശിച്ചത്.

📌ജില്ല തിരിച്ചുള്ള കൃഷി നാശത്തിന്റെ കണക്ക്

ആലപ്പുഴ-298.66 ഹെക്ടർ (1064 കർഷകർ)എറണാകുളം-304.1 ഹെക്ടർ (3,158 കർഷകർ)ഇടുക്കി-28.90 ഹെക്ടർ (174 കർഷകർ)കണ്ണൂർ-75.82 ഹെക്ടർ (1998 കർഷകർ)കാസർകോട്-14.89 ഹെക്ടർ (214 കർഷകർ)കൊല്ലം-15.01 ഹെക്ടർ (423 കർഷകർ)കോട്ടയം-109.23 ഹെക്ടർ (358 കർഷകർ)കോഴിക്കോട്-18.47 ഹെക്ടർ (550 കർഷകർ)മലപ്പുറം-17.88 ഹെക്ടർ (351 കർഷകർ)പാലക്കാട്-250.1 ഹെക്ടർ (615 കർഷകർ)പത്തനംതിട്ട-80.26 ഹെക്ടർ (1587 കർഷകർ)തിരുവനന്തപുരം-77.28 ഹെക്ടർ (840 കർഷകർ)തൃശ്ശൂർ-115.81 ഹെക്ടർ (2226 കർഷകർ)വയനാട്-47.30 ഹെക്ടർ (369 കർഷകർ).

ജൂലൈ 31 മുതൽ ഇന്ന് വരെയുണ്ടായ നാശനഷ്ടത്തിന്റെ പ്രാഥമിക വിലയിരുത്തൽ മാത്രമാണ് ഇതെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം. അന്തിമ കണക്കെടുക്ക് കിട്ടാൻ പരിശോധനകൾ പൂർത്തിയാകേണ്ടി വരും.



Post a Comment

0 Comments