Flash News

6/recent/ticker-posts

കലക്കൻ പാട്ടുമായി ഗെറ്റ് ടുഗെതർ ; 1994 ഹയർസെക്കൻണ്ടറി ബാച്ച് വർഷങ്ങൾക്ക് ശേഷം ഒരുമിച്ചപ്പോൾ

Views
അരീക്കോട് : പൂർവ്വ വിദ്യാർത്ഥി സംഗമത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘഗാനം സമൂഹ മാധ്യമങ്ങളിൽ വൈറൽ.
അരീക്കോട് സുല്ലമുസ്ലലാം ഓറിയന്റൽ ഹയർസെക്കൻണ്ടറി സ്കൂളിലെ 1994 എസ്.എസ്.എൽ.സി.ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ അവതരിപ്പിച്ച ഗാനമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്.ടി.കെ.കൂട്ടിയാലി എഴുതിയ ആരും മനസ്സിൽ നിന്ന് ഒരിക്കലും മറക്കാനാവാത്ത സൂപ്പർ ഹിറ്റ്‌ മാപ്പിളപ്പാട്ടാണ് ഇവർ പാടിയത്.എട്ടു പേരടങ്ങുന്ന സംഘഗാനം ഗ്രൂപ്പിലെ ഏക പുരുഷനായി പാട്ടുപാടിയ മുഹമ്മദലി താഴത്തങ്ങാടിയുടെ പ്രകടനമാണ് പാട്ട് വൈറലാവാൻ ഇടയാക്കിയത്.



നീണ്ട ഇടവേളക്കു  ശേഷം ജൂലൈ 23 നാണ് എല്ലാവരും ബാച് സംഗമം നടത്തി ഒരുമിച്ചത്.ഈ വേദിയിൽ സ്കൂളിലെ പഴയകാല കൂട്ടുകാർക്കിടയിൽ പാടിയ പാട്ടാണ് ഹിറ്റായത്.ഇതോടെ പാട്ട് പാടിയ മുഹമ്മദലി താഴത്തങ്ങാടി,സോഫില താഴത്തങ്ങാടി,ബിജിമോൾ മൂർഖൻ നിലമ്പൂർ,ഉമൈബ അരീക്കോട്,ശബീന കൊടുവള്ളി,ഫസീല കുനിയിൽ,ഷമീറ അരീക്കോട്,എന്നിവരും നാട്ടിലും വീട്ടിലും താരങ്ങളായി മാറി.
പതിനായിരക്കണക്കിന് പേരാണ് ഇവരുടെ പാട്ട് കേട്ടതും ഇതിനകം പങ്കുവെച്ചുകഴിഞ്ഞതും.

ചിരി വന്നു പൊട്ടീട്ടും അതൊക്കെ തരണം ചെയ്തു പാടുന്ന ആ സ്ത്രീകളോട് അസൂയ തോന്നുന്നുവെന്നാണ് പ്രശസ്ത ഗായിക ഇംതിയാസ് ബീഗം ഫേസ് ബുക്കില്‍ കുറിച്ചത്.

കൂട്ടത്തിലുള്ള ഇക്ക പൊളിച്ചുവെന്നും ഞാനൊക്കെയാണെങ്കില്‍ ചിരി മത്രമേ ഉണ്ടാവൂയെന്നും ബീഗം പറയുന്നു. ഇതൊക്കയാണ് കോണ്‍ഫിഡന്‍സെന്നും ആ ഇക്ക പൊളിച്ചുവെന്നും അവര്‍ കുറിച്ചു.



Post a Comment

0 Comments