Flash News

6/recent/ticker-posts

ഹെല്‍മറ്റില്‍ ക്യാമറ നിരോധിച്ചു; വിലക്ക് ലംഘിച്ചാല്‍ ആയിരം രൂപ പിഴ, 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

Views
ഹെല്‍മറ്റില്‍ ക്യാമറ നിരോധിച്ചു; വിലക്ക് ലംഘിച്ചാല്‍ ആയിരം രൂപ പിഴ, 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ഹെല്‍മറ്റില്‍ ഇനിമുതല്‍ ക്യാമറ പാടില്ല. ക്യാമറ വെക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.

വിലക്ക് ലംഘിച്ച്‌ ക്യാമറ വെച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവ്. മൂന്ന് മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോര്‍ വാഹനാപകടങ്ങളില്‍ ആളുകളുടെ മുഖത്ത് കൂടുതല്‍ പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റിന് മകുളില്‍ ക്യാമറ പിടിപ്പിച്ച്‌ വാഹനം ഓടിച്ച്‌ അപകടത്തില്‍പ്പെട്ടവര്‍ക്കാണ് മുഖത്ത് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് ഗതാഗതവകുപ്പിന്‍റെ കര്‍ശന നടപടി.


Post a Comment

0 Comments