Flash News

6/recent/ticker-posts

യു.എ.ഇയില്‍ വി.പി.എന്‍ ആപ്പുകളുടെ ദുരുപയോഗം;മുന്നറിയിപ്പുമായി അധികൃതര്‍, 5 ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴ

Views
യു.എ.ഇയില്‍  : വി.പി.എന്‍ ആപ്പുകളുടെ ദുരുപയോഗം ക്രമാതീതമായി വര്‍ധിച്ചതോടെ മുന്നറിയിപ്പുമായി അധികൃതര്‍. യു.എ.ഇ സൈബര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 10 പ്രകാരം, വി.പി.എന്‍ ദുരുപയോഗം ചെയ്യുന്ന ആളുകള്‍ക്ക് തടവും 5 ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തപ്പെടും.

ഡേറ്റിങ്, ചൂതാട്ടം, പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വെബ്‌സൈറ്റുകള്‍ എന്നിവ പോലുള്ള നിയന്ത്രണവിധേയമായ കണ്ടന്റുകളും പ്ലാറ്റ്ഫോമുകളും ആക്‌സസ് ചെയ്യുന്നതിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഓഡിയോ-വീഡിയോ കോളിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നതിനുമായാണ് യു.എ.ഇയിലും മറ്റു ഗള്‍ഫ് മേഖലയിലും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.

യു.എ.ഇ സൈബര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 10 പ്രകാരം, വി.പി.എന്‍ ദുരുപയോഗം ചെയ്യുന്ന ആളുകള്‍ക്ക് തടവും 5 ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തപ്പെടും. ഏറ്റവും പുതിയ നോര്‍ഡ് സെക്യൂരിറ്റി ഡാറ്റാ പ്രകാരം, ഗള്‍ഫ് മേഖലകളിലെ ആകെ വി.പി.എന്‍ ഉപയോഗം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ ഈ വര്‍ഷത്തന്റെ ആദ്യ പാദത്തില്‍ ഏകദേശം 30 ശതമാനമായാണ് വര്‍ദ്ധിച്ചിട്ടുള്ളത്.


Post a Comment

0 Comments