Flash News

6/recent/ticker-posts

61 മെഡലുകളുമായിബെർമിങ്ഹാമിൽ നിന്ന് ഇന്ത്യയുടെ മടക്കം

Views
61 മെഡലുകളുമായി
ബെർമിങ്ഹാമിൽ നിന്ന് ഇന്ത്യയുടെ മടക്കം


2022 കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശീല വീണപ്പോള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് ഇന്ത്യ ബെര്‍മിങ്ഹാമില്‍ നിന്ന് മടങ്ങുന്നത്. ഗെയിംസില്‍ 22 സ്വര്‍ണവും,16 വെളളിയും,23 വെങ്കലുമടക്കം 61 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ ഗെയിംസില്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത മെഡലുകള്‍ സ്വന്തമാക്കിയായിരുന്നു ഇത്തവണ ഇന്ത്യയുടെ പ്രകടനം. ഇന്ത്യന്‍ കായിക രംഗത്തിന് പുതിയ ഉണര്‍വാണ് ഗെയിംസ് കൊണ്ടുവന്നിരിക്കുന്നത്

പതിവിന് വിപരീതമായി അത്‌ലറ്റിക്‌സില്‍ കൂടുതല്‍ മെഡലുകള്‍ നേടാന്‍ ഇന്ത്യക്കായി. ട്രിപിള്‍ ജംപിലും ലോങ് ജംപിലും മെഡല്‍ കണ്ടെത്താന്‍ സാധിച്ചു. ബോക്‌സിങ്ങിലും ഗുസ്തിയിലും ഒട്ടേറെ മെഡലുകള്‍ നേടാനായി. ഭാരോദ്വഹനത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. നീരജ് ചോപ്രയുടെ അഭാവത്തില്‍ അന്നു റാണി ജാവലിനില്‍ മെഡല്‍ കണ്ടെത്തി. തങ്ങളുടെ ആദ്യ ഗെയിംസില്‍ തന്നെ മെഡല്‍ കണ്ടെത്താന്‍ വനിതാ ക്രിക്കറ്റ് ടീമിനായി. ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും വെളളി സ്വന്തമാക്കാന്‍ വനിതാ ക്രിക്കറ്റ് ടീമിനായി. ബോക്‌സിങ്ങില്‍ മൂന്ന് സ്വര്‍ണം കണ്ടെത്തി. നിതു ഗംഗാസ്, അമിത് പങ്കല്‍, നിഖാത് സരിന്‍ എന്നിവരാണ് സ്വര്‍ണം നേടിയത്. ടേബിള്‍ ടെന്നീസിലും സ്വര്‍ണം നേടി ഉജ്ജ്വല പ്രകടനം കാഴ്ച്ചവെച്ചു.


2010 ഡഹിയില്‍ വെച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിന്നും പ്രകടനമായിരുന്നു ഇന്ത്യ കാഴ്ച്ചവെച്ചത്. 38 സ്വര്‍ണവും 27 വെളളിയും 36 വെങ്കലവുമടക്കം 101 മെഡലുകള്‍ നേടി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2014ലിലെ ഗെയിംസില്‍ 15 സ്വര്‍ണവും 30 വെളളിയും 19 വെങ്കലവുമടക്കം 64 മെഡലോടെ അഞ്ചാം സ്ഥാനം നേടാനാണ് ഇന്ത്യക്ക് സാധിച്ചത്. 2018 ലിലെ ഗെയിംസില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ ഇന്ത്യക്കായി. 26 സ്വര്‍ണവും 20 വെളളിയും 20 വെങ്കലത്തോടെ 66 മെഡലുകളുമായി മൂന്നാം സ്ഥാനം നേടിയിരുന്നു

ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് അഭിമാനമായിരിക്കുകയാണ് മലയാളില്‍. ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോള്‍ സ്വര്‍ണ്ണവും, അബ്ദുളള അബൂബക്കര്‍ വെളളിയും നേടി. മലയാളികള്‍ക്ക് ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കാനുളള ഉത്തമ പ്രചോദനമാണ് ഇരു താരങ്ങളുടെയും നേട്ടം. ലോങ് ജംപില്‍ മുരളി ശ്രീശങ്കര്‍ മെഡല്‍ നേട്ടം കൈവരിച്ചു. ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ട്രീസാ ജോളി വെങ്കലം സ്വന്തമാക്കി. വെളളി മെഡല്‍ നേടിയ ഹോക്കി ടീമിനായി മികച്ച പ്രകടനമാണ് ഗോള്‍ കീപ്പറായ ശ്രീജേഷ് പുറത്തെടുത്തത്. സ്‌ക്വാഷില്‍ വെങ്കലം നേടാന്‍ ദിപിക പളളിക്കലിനായി.


Post a Comment

0 Comments