Flash News

6/recent/ticker-posts

കഫാല മാറുന്നതിനുള്ള അപേക്ഷക്ക് അംഗീകാരം നൽകാൻ ഗാർഹിക തൊഴിലാളികൾക്ക് 7 ദിവസം സമയ പരിധി

Views
കഫാല മാറുന്നതിനുള്ള അപേക്ഷക്ക് അംഗീകാരം നൽകാൻ ഗാർഹിക തൊഴിലാളികൾക്ക് 7 ദിവസം 
സമയ പരിധി 
 

സ്പോൺസർഷിപ്പ് മാറ്റത്തിനു വിധേയരാകുന്ന ഗാർഹിക തൊഴിലാളികൾക്ക് മാറ്റത്തിനുള്ള അംഗീകാരം നൽകുന്നതിനുള്ള സമയ പരിധി 7 ദിവസമാണെന്ന് ജവാസാത്ത് ഓർമ്മിപ്പിച്ചു.

നിലവിലെ സ്പോൺസർ ഗാർഹിക തൊഴിലാളിയെ മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറ്റുന്ന സമയം തൊഴിലാളിയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

തൊഴിലാളിക്ക് തന്നെ മറ്റൊരാൾക്ക് കീഴിലേക്ക് മാറ്റാനുള്ള റിക്വസ്റ്റ് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം.

അബ്ഷിറിലെ മൈ സർവീസസിലെ സർവീസസ്, പാസ്പോർട്ട്സ് എന്ന ഓപ്ഷനിൽ പോയാണ് കഫാല മാറ്റത്തിനുള്ള റിക്വസ്റ്റ് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യേണ്ടത്.



Post a Comment

0 Comments