Flash News

6/recent/ticker-posts

ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജനലനിരപ്പ് 773.50 മീറ്റര്‍ കടന്നതോടെയാണ് നടപടി.

Views
വയനാട്: ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജനലനിരപ്പ് 773.50 മീറ്റര്‍ കടന്നതോടെയാണ് നടപടി.
അര മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ അപ്പര്‍ റൂള്‍ കര്‍വായ 774 മീറ്ററില്‍ എത്തും. ഈ സാഹചര്യത്തില്‍ ഇന്ന് ഉച്ചയോടെ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത.

സെക്കന്‍ഡില്‍ 8.5 ക്യുബിക് മീറ്റര്‍ പ്രകാരം 35 ക്യുബിക് മീറ്റര്‍ വരെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കി വിടേണ്ടി വരും. ഇതോടെ പുഴയിലെ ജലനിരപ്പ് 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണെന്നും അറിയിപ്പുണ്ട്.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളില്‍ ഒന്ന് 70 സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലേക്ക് എത്തിയ സാഹചര്യത്തിലാണ് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. സെക്കന്‍ഡില്‍ 50 ക്യുമെക്സ് വെള്ളം ആയിരിക്കും അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്നത്.


Post a Comment

0 Comments