Flash News

6/recent/ticker-posts

താനൂർ ഓലപ്പീടികയിലെ വീട് കുത്തിത്തുറന്ന് നടത്തിയ മോഷണം, 7 വർഷത്തിനു ശേഷം പ്രതി പിടിയിൽ

Views
താനൂർ:  താനൂർ ഓലപ്പീടികയിലെ വി പി ഹൗസ് എന്ന വീടിൻ്റെ വാതിൽ കുത്തിത്തുറന്ന്  കളവ് നടത്തിയ കേസിലെ പ്രതിയെ  പിടികൂടി. 7 വർഷത്തിനുശേഷമാണ് നിരവധി മോഷണക്കേസിലും, കഞ്ചാവ് കേസിലും പ്രതിയായ പരപ്പനങ്ങാടി ഉള്ളണം സ്വദേശിയായ   ചപ്പങ്ങത്തിൽ അബ്ദുൽസലാം @ സ്പൈഡർ സലാം (37) നെ ശാസ്ത്രീയ അന്വോഷണത്തിലൂടെ പിടികൂടിയത്. ഇയാളുടെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ്, കളവ് കേസുകൾ നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS അവർകളുടെ  നിർദേശ പ്രകാരം  താനൂർ ഇൻസ്പെക്ടർ ജീവൻ ജോർജും താനൂർ DANSAF ടീമും ചേർന്ന് പിടികൂടി.


Post a Comment

0 Comments