Flash News

6/recent/ticker-posts

സഹകരണബാങ്കുകളിലെ ഉടമസ്ഥരെത്താത്ത നിക്ഷേപം സർക്കാർ ഏറ്റെടുക്കുന്നു

Views
സഹകരണബാങ്കുകളിലെ ഉടമസ്ഥരെത്താത്ത നിക്ഷേപം സർക്കാർ ഏറ്റെടുക്കുന്നു

തിരുവനന്തപുരം: റിസർവ് ബാങ്കിന്റെനിയന്ത്രണത്തിലല്ലാത്തസഹകരണബാങ്കുകളിലെയുംസഹകരണസംഘങ്ങളിലെയും ഉടമസ്ഥരെത്താത്ത നിക്ഷേപംസർക്കാർഏറ്റെടുക്കുന്നു. ഇത് സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിലേക്ക് മാറ്റാനാണ് തീരുമാനം.

500 കോടി രൂപയിലേറെ ഇത്തരത്തിൽ സഹകരണ ബാങ്കുകളിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതുകൂടി ഉൾപ്പെടുത്തിസഹകരണസംഘങ്ങളിലെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കുംവിധം സഹകരണനിക്ഷേപ ഗാരന്റി സ്‌കീം പരിഷ്‌കരിക്കും.

കാലാവധി പൂർത്തിയായി പത്തുവർഷം കഴിഞ്ഞിട്ടും പിൻവലിക്കാത്തനിക്ഷേപമാണ് സർക്കാർ ഏറ്റെടുക്കുക. പത്തുവർഷമായി ഇടപാട് നടത്താതെ കിടക്കുന്ന എസ്.ബി. അക്കൗണ്ടിലെ പണവും സംഘങ്ങളിൽനിന്ന് ഗാരന്റി ബോർഡിലേക്ക് മാറ്റും. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളിലെയും 13,500 പ്രാഥമിക സഹകരണ സംഘങ്ങളിലെയുംനിക്ഷേപമാണ് മാറ്റുന്നത്. ഈ നിക്ഷേപത്തിന് പിന്നീട് അവകാശികളെത്തിയാൽ അവ പലിശസഹിതം സംഘങ്ങൾ നൽകണം. നൽകിയ തുക പിന്നീട് സംഘത്തിന് സർക്കാർ അനുവദിച്ചുനൽകും. ഈ രീതിയിലാണ് വ്യവസ്ഥകൾ ക്രമീകരിക്കുന്നത്.



Post a Comment

0 Comments