Flash News

6/recent/ticker-posts

തി​രു​വ​ന​ന്ത​പു​രം ലു​ലു​മാ​ളി​നെ​തി​രാ​യ ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി

Views ന്യൂ​​ഡ​​ല്‍ഹി: തി​​രു​​വ​​ന​​ന്ത​​പു​​രം ലു​​ലു മാ​​ൾ നി​​ർ​​മി​​ച്ച​​ത് തീ​​ര​​പ​​രി​​പാ​​ല​​ന നി​​യ​​മം ലം​​ഘി​​ച്ചാ​​ണെ​​ന്നാ​​രോ​​പി​​ച്ച് ന​​ൽ​​കി​​യ ഹ​​ര​​ജി സു​​പ്രീം​​കോ​​ട​​തി ത​​ള്ളി. വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ല്‍ ന​​ട​​ന്ന പ​​രി​​ശോ​​ധ​​ന​​ക​​ള്‍ക്ക് ശേ​​ഷ​​മു​​ള്ള അ​​നു​​മ​​തി​​ക​​ള്‍ മാ​​ളി​​നു​​ണ്ടെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി ചീ​​ഫ് ജ​​സ്റ്റി​​സ് എ​​ന്‍.​​വി. ര​​മ​​ണ അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ചാ​​ണ്​ ഹ​​ര​​ജി ത​​ള്ളി​​യ​​ത്.

2021 ആ​​ഗ​​സ്റ്റ്​ 13ലെ ​​കേ​​ര​​ള ഹൈ​​കോ​​ട​​തി വി​​ധി സു​​പ്രീം​​കോ​​ട​​തി ശ​​രി​​വെ​​ച്ചു. 2.32 ല​​ക്ഷം ച​​തു​​ര​​ശ്ര​​മീ​​റ്റ​​ര്‍ വി​​സ്തൃ​​തി​​യു​​ള്ള ലു​​ലു മാ​​ളി​​ന്‍റെ നി​​ര്‍മാ​​ണ​​ത്തി​​ന് അ​​നു​​മ​​തി ന​​ല്‍കാ​​ന്‍ സം​​സ്ഥാ​​ന പ​​രി​​സ്ഥി​​തി ആ​​ഘാ​​ത പ​​രി​​ശോ​​ധ​​ന അ​​തോ​​റി​​റ്റി​​ക്ക് അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്നും തീ​​ര​​ദേ​​ശ പ​​രി​​പാ​​ല​​ന നി​​യ​​മ പ്ര​​കാ​​രം മൂ​​ന്നാം കാ​​റ്റ​​ഗ​​റി പ​​രി​​ധി​​യി​​ല്‍ വ​​രു​​ന്ന​​താ​​ണ് ലു​​ലു മാ​​ള്‍ എ​​ന്ന കാ​​ര്യം ഹൈ​​കോ​​ട​​തി പ​​രി​​ഗ​​ണി​​ച്ചി​​ല്ലെ​​ന്നും ഹ​​ര​​ജി​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി. എ​​ന്നാ​​ല്‍, ഇ​​ത്ത​​രം വി​​ഷ​​യ​​ങ്ങ​​ളി​​ൽ പൊ​​തു​​താ​​ൽ​​പ​​ര്യ ഹ​​ര​​ജി അ​​നു​​വ​​ദി​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന് ചീ​​ഫ് ജ​​സ്റ്റി​​സ് വ്യ​​ക്ത​​മാ​​ക്കി.

ഹ​​ര​​ജി​​ക്കാ​​ര​​നാ​​യ ​എം.​​കെ. സ​​ലീ​​മി​​നു വേ​​ണ്ടി അ​​ഭി​​ഭാ​​ഷ​​ക​​രാ​​യ അ​​രി​​ജി​​ത് പ്ര​​സാ​​ദ്, സു​​വി​​ദ​​ത്ത് സു​​ന്ദ​​രം എ​​ന്നി​​വ​​രും ലു​​ലു മാ​​ളി​​നു വേ​​ണ്ടി അ​​ഭി​​ഭാ​​ഷ​​ക​​രാ​​യ മു​​കു​​ൾ റോ​​ഹ​​ത​​ഗി, വി. ​​ഗി​​രി, ഹാ​​രി​​സ് ബീ​​രാ​​ൻ എ​​ന്നി​​വ​​രും ഹാ​​ജ​​രാ​​യി.



Post a Comment

0 Comments