Flash News

6/recent/ticker-posts

എഴുപതോളം രാജ്യങ്ങൾക്ക് യുഎഇയിൽ വിസ ഓൺ അറൈവൽ

Views
ദുബായ്: എഴുപതോളം രാജ്യങ്ങൾക്ക് ഇനി മുതൽ യുഎഇയിൽ ഓൺ അറൈവൽ ആയി  വിസ ലഭിക്കും. ഇതിൽ 50 ഓളം രാജ്യങ്ങൾക്ക് ആറുമാസം വരെ രാജ്യത്ത് തുടരാം. ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി യുഎഇ മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാജ്യക്കാർക്ക് വിസ കാര്യത്തിൽ ഇത്തരം ഉദാര നിലപാട് രാജ്യം സ്വീകരിച്ചിരിക്കുന്നത്.

എമിറേറ്റ്സ്,  ഫ്ലൈ ദുബായ്, ഇതിഹാദ് എയർവെയ്സ് എന്നീ കമ്പനികളുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച്  ഇരുപതോളം രാജ്യങ്ങൾക്ക് 30 ദിവസത്തെ വിസ ഓൺ അറൈവലില്‍ സൗജന്യമായി ലഭിക്കും. അൻഡോറ, ആസ്ട്രേലിയ, ബ്രൂണൈ, കാനഡ, ചൈന, ഹോങ്കോങ്, ജപ്പാൻ, ഖസാക്കിസ്ഥാൻ, മക്കാവു, മലേഷ്യ, മൗറീഷ്യസ്,  മൊറോക്കോ,  ന്യൂസിലാൻഡ്,  അയർലൻഡ്,  സാൻ മറിനോ,  സിംഗപ്പൂർ, ഉക്രൈൻ, യുകെ ആൻഡ് നോർത്തേൺ അയർലൻഡ്, യു എസ് എ, വത്തിക്കാൻ സിറ്റി എന്നിവയാണ് ഈ രാജ്യങ്ങൾ

50 രാജ്യങ്ങൾക്ക് 90 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസ ഓൺ അറൈവൽ ആയി ലഭിക്കും. ഈ വിസയുടെ കാലാവധി 6 മാസം ആണ് എന്നാൽ യുഎഇയിൽ ഈ വിസ കയ്യിലുള്ളവർക്ക് 90 ദിവസം വരെ താമസിക്കാം. അർജൻറീന, ആസ്ട്രിയ, ബഹാമാസ് ഐലൻഡ്, ബർബതോസ്, ബെൽജിയം, ബ്രസീൽ, ബൾഗേറിയ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക്, എൽ സാൽവദോർ, എസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹോണ്ടുറാസ്,  ഹംഗറി, ഐസ് ലാൻഡ്, ഇസ്രായേൽ, ഇറ്റലി, കിരിബാത്തി, ലാത്വിയ, ലീസ്റ്റൺസ്റ്റൈൻ, ലക്സംബർഗ്, ലിത്വാനിയ, മാൽദീവ്സ്, മാൾട്ട, മോണ്ടിനെഗ്രോ, നാവുറു, നെതർലാൻഡ്, നോർവേ, പരാഗ്വേ, പെറു, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, റഷ്യ, സെയിന്റ് വിൻസൻറ് ആൻഡ് ജനഡൈൻസ്, സാൻ മറിനോ, സെർബിയ, സീഷൽസ്,  സ്ലോവാക്കിയ, സ്ലോവേനിയ, സോളമൻ ഐലൻഡ്, സൗത്ത് കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ്, ഉറുഗ്വേ എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഈ വിസ ലഭിക്കുന്നത്.  മെക്സിക്കൻ പാസ്പോർട്ടുള്ളവർക്ക് 180 ദിവസത്തെ വിസ അനുവദിക്കുന്നുണ്ട്. ഏഷ്യയിലെയും ആഫ്രിക്കയിലെയും മറ്റ് രാജ്യങ്ങൾക്ക് മുൻകൂട്ടിയുള്ള വിസ ആവശ്യമാണ്.


Post a Comment

0 Comments