Flash News

6/recent/ticker-posts

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളും സ്വര്‍ണം തട്ടിയെടുക്കാനെത്തിയ നാലുപേരും പിടിയിൽ

Views
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളും സ്വര്‍ണം തട്ടിയെടുക്കാനെത്തിയ നാലുപേരും പിടിയിൽ


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ കവര്‍ച്ചാസംഘം അറസ്റ്റില്‍. സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളും സ്വര്‍ണം തട്ടിയെടുക്കാനെത്തിയ നാലുപേരുമാണ് പിടിയിലായത്. 

നാടകീയ രംഗങ്ങള്‍ക്കാണ് കരിപ്പൂര്‍ വിമാനത്താവളം സാക്ഷിയായത്. മലപ്പുറം സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാനെത്തിയ പരപ്പനങ്ങാടി സ്വദേശികളായ മൊയ്തീന്‍ കോയ, മുഹമ്മദ് അനീസ്, അബ്ദുള്‍ റൗഫ്, സുഹൈല്‍ എന്നിവരാണ് പിടിയിലായ സംഘം.

അതിനിടെ, രണ്ട് ശ്രീലങ്കൻ വനിതകൾ കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവുമായി പിടിയിലായി. കൊളംബോയിൽ നിന്ന് വിമാന മാർഗം കൊച്ചിയിലെത്തിയ സിദു മിനി മിസൻ സാല, സെവാന്തി ഉത്പാല എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കൈയ്യോടെ പിടികൂടിയത്.


Post a Comment

0 Comments