Flash News

6/recent/ticker-posts

അതിതീവ്ര മഴമുന്നറിയിപ്പ്; കോഴിക്കോട് ഉൾപ്പെടെ പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Views
സംസ്ഥാനത്ത് : മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും 10 ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. 

മധ്യകേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പിന്നീട് കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ കൂടി റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്.

മഴക്കെടുതിയെ നേരിടാന്‍ സംസ്ഥാനത്ത് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു. മിന്നല്‍ പ്രളയങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് സംസ്ഥാന ദുരന്തനിവാര അതോറിറ്റി നല്‍കുന്നത്. 2018ന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.

കേന്ദ്രസേനകളുടെ ഉള്‍പ്പെടെ സേവനം സര്‍ക്കാര്‍ തേടിക്കഴിഞ്ഞതായി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു. അഞ്ച് ദിവസം അടുപ്പിച്ച് കേരളത്തില്‍ പല ജില്ലകളിലും അലേര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് ഓരോ ജില്ലകളില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



Post a Comment

0 Comments