Flash News

6/recent/ticker-posts

പൊതിച്ചോറ് വിതരണത്തിനിടെ ഡി വൈ എഫ് ഐ പ്രവർത്തകരെ അപമാനിച്ച സി ഐ ക്കെതിരെ നടപടി വേണമെന്ന് ഡി വൈ എഫ് ഐ

Views

തിരൂരങ്ങാടിഃ താലൂക്ക് ആശുപത്രിയില്‍ ഡി വെെ എഫ് ഐ പൊതിച്ചോര്‍ വിതരണത്തിനിടെ പ്രവര്‍ത്തകരും സിഐയും തമ്മില്‍ വാക്കേറ്റം.ഓഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം നടന്നത്.പൊതിച്ചോര്‍ വിതരണത്തിനുള്ള വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നാണ് തിരൂരങ്ങാടി എസ് എച്ച് ഒ സന്ദീപും ഡി വെെ എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായത്.ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞ 271 ദിവസമായി പൊതിച്ചോല്‍ നല്‍കി വരുന്നുണ്ട്.ഉച്ചയ്ക്ക് ഗേറ്റിന് സമീപത്ത് വെച്ചാണ് പൊതിച്ചോര്‍ വിതരണം നടത്തുന്നത്.

വിതരണ സമയത്ത് ആള്‍കൂട്ടം കണ്ടതിനെ തുടര്‍ന്ന് സിഐ സന്ദീപ് പ്രവര്‍ത്തകരോട് ആക്രോശിക്കുകയായിരുന്നു.സിഐ അസഭ്യം പറഞ്ഞതായി ഡിവെെഎഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഡി വെെ എഫ് ഐ നടത്തുന്ന പൊതിച്ചോറ് വിതരണത്തെ അപഹസിക്കുകയും, വിതരണം ചെയ്യുന്ന പ്രവർത്തകരെ അപമാനിക്കുകയും, തെറി വിളിക്കുകയും ചെയ്ത തിരൂരങ്ങാടി സി ഐ സന്ദീപിനെതിരെ വകുപ്പുതല നടപടി വേണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ പ്രസ്താവന. ഡി.വെെ.എഫ.ഐയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി താലൂക്ക്  ഹോസ്പിറ്റലിൽ കഴിഞ്ഞ 270 ദിവസത്തിലധികമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം നടത്തി വരുന്നു.ഇന്നുവരെ അറുപതിനായിരത്തിൽ പരം പൊതിച്ചോറ് വിതരണം ചെയ്തിട്ടുണ്ട്.ഇക്കഴിഞ്ഞ 5.8.2022 ന് ഉച്ചഭക്ഷണ വിതരണം ചെയ്യുന്ന സമയത്ത് തിരൂരങ്ങാടി സി ഐ സന്ദീപ്‌ അവിടെ വരികയും  ഹോസ്പിറ്റൽ പരിസരത്ത് നിങ്ങളെ പോലെയുള്ള രാഷ്ട്രീയ നാടകം നടത്തുന്ന തെണ്ടികളുടെ പൊതിച്ചോറ് കച്ചവടം കൊണ്ട് റോഡ് ബ്ലോക്കാകുന്നു എന്ന് ആക്രോശിക്കുകയും പൊതിച്ചോറ് കൊണ്ടു വന്ന വാഹനം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പൊതിച്ചോറ് വാങ്ങാൻ വന്ന രോഗികളും നാട്ടുകാരും  പ്രവർത്തകരും പ്രതിഷേധിച്ചതിനാൽ ഇദ്ദേഹം പിന്തിരിയുകയും ചെയ്തു.കഴിഞ്ഞ 270 ദിവസങ്ങളിലായി വളരെ അച്ചടക്കത്തോടെ വാഹനങ്ങൾക്കും മറ്റും യാതൊരു തടസവും സൃഷിടിക്കാതെയാണ് പൊതിച്ചോറ് വിതരണംനടന്നു വരുന്നത്. ഡിവെെഎഫ്ഐ നടത്തുന്ന പൊതിച്ചോറ് വിതരണത്തൊടുള്ള തിരൂരങ്ങാടി സി ഐ യുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിവാകുന്നത്. സ്റ്റേഷനിൽ എത്തുന്ന സാധാരണക്കാരോടും മോശമായിട്ടാണ് ഈ ഓഫീസർ പെരുമാറുന്നത് എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

 ഇത്തരം ഓഫീസർമാർ എല്‍ഡിഎഫ് സർക്കാരിന്റെ ജനമൈത്രി പോലീസ് നയത്തിന് വിഘാതം സൃഷ്ടിക്കുന്നു.പൊതിച്ചോറ് വിതരണത്തെ അപഹസിക്കുകയും, പ്രവർത്തകരെ അപമാനിക്കുകയും ചെയത സി ഐ സന്ദീപിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്  ഡിവെെഎഫ്ഐ തിരുരങ്ങാടി ബ്ലോക്ക് കമ്മറ്റി ബന്ധപ്പെട്ട അധികരികളോട് ആവശ്യപ്പെട്ടു. 
യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി പിവി അബ്ദുൽ വാഹിദ് പ്രസിഡണ്ട് എം ബൈജു, വീരേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments