Flash News

6/recent/ticker-posts

സിദ്ധീഖ് കാപ്പന്റെ ജയില്‍ മോചനത്തിന് നിയമ സഹായം വാഗ്ദാനം ചെയ്ത് എഐസിസി ന്യൂനപക്ഷ വിഭാഗം

Views


മലപ്പുറം: ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസില്‍ കുടുക്കി തുറങ്കിലടച്ച് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനത്തിനായി എല്ലാവിധ നിയമ സഹായവും വാഗ്ദാനം ചെയ്ത് എഐസിസി ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എംപി. മലപ്പുറം ഡിസിസിയില്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ധീഖുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ പ്രവര്‍ത്തകനെ അകാരണമായി ബിജെപി സര്‍ക്കാര്‍ തടവിലക്കിയിട്ട് രണ്ട് വര്‍ഷമായി. ജാമ്യം പോലും ലഭിച്ചിട്ടില്ലെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് ഇടപെടല്‍ തുടരുമെന്നും ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എംപി പറഞ്ഞു.


കോണ്‍ഗ്രസ് ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ പ്രതികരിച്ചു. ആറു മാസമായിട്ടും ജാമ്യാപേക്ഷ അലഹബാദ് കോടതി പരിഗണിക്കുന്നില്ല. ജയില്‍ മോചനത്തിന് ശക്തമായ ഇടപെടല്‍ നടത്തുമെന്ന എഐസിസി ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എംപിയുമായുള്ള കൂടിക്കാഴ്ചയില്‍ ലഭിച്ച ഉറപ്പില്‍ വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു. ഡിസിസി വി എസ് ജോയി, എ പി അനില്‍കുമാര്‍ എംഎല്‍എ, അഡ്വ. ഡാനിഷ് മൈനോറ്റി വിഭാഗം മലപ്പുറം ജില്ല മേധാവി, സിദ്ധീഖ് കാപ്പന്റെ മകള്‍ മെഹ്നാസ് എന്നിവരും സന്നിഹിതരായിരുന്നു.




Post a Comment

0 Comments