Flash News

6/recent/ticker-posts

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെ സന്ദര്‍ശിച്ച് കാന്തപുരം

Views
നിലമ്പൂർ | മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സന്ദർശിച്ചു. നിലമ്പൂരിലെ വീട്ടിലെത്തിയാണ് ചികിൽസാനന്തരം വിശ്രമത്തിൽ കഴിയുന്ന ആര്യാടന്‍റെ സുഖ വിവരാന്വേഷണം നടത്തിയത്.

കാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ജില്ല കൗൺസിലർ സ്വാദിഖ് കരിമ്പുഴയും ആര്യാടന്‍റെ മകനും കെ.പി.സി. സി. സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തും സന്നിഹിതരായിരുന്നു.



Post a Comment

0 Comments