Views
പാലക്കാട്∙ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പൊലീസ് പിടികൂടിയത്. സംശയനിവാരണത്തിനായി വൈകുന്നേരം ക്ലാസ് കഴിഞ്ഞ ശേഷം വിദ്യാര്‍ഥിനിയോട് സ്കൂളില്‍ കാത്തുനില്‍ക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. മറ്റ് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു അതിക്രമമെന്നു പെണ്‍കുട്ടി മൊഴി നൽകി. നിലവിളിച്ച് ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. അധ്യാപകനോട് അതിക്രമത്തെക്കുറിച്ച് രക്ഷിതാക്കൾ ചോദിച്ചെങ്കിലും ആദ്യം നിഷേധിക്കുകയായിരുന്നു. പിന്നാലെ പൊലീസില്‍ പരാതി നല്‍കി.
അധ്യാപകനെക്കുറിച്ച് പഠനകാര്യങ്ങളിലും കുട്ടികളോടുള്ള പെരുമാറ്റത്തിലും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നാണു പൊലീസ് നൽകുന്ന വിവരം. പെരിങ്ങോട്ടുകുറിശ്ശി ബമ്മണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് എട്ട് മാസം മുന്‍പാണ് സനോഫര്‍ അധ്യാപകനായെത്തിയത്. കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ റിമാന്‍ഡ് ചെയ്തു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

0 Comments