Flash News

6/recent/ticker-posts

നിസാം വേങ്ങരയുടെ പുതിയ ഷോർട് ഫിലിം റിലീസ് ആയി

Views
വേങ്ങര: വേങ്ങരയുടെ കലാകാരൻ നിഷാം വേങ്ങരയുടെ പുതിയ ഷോർട് ഫിലിം
 "മാഹ് "(വെള്ളം) എന്ന കഥ യൂട്യൂബ് ചാനലിൽ റിലീസ് ആയി .



ബുറൈദ പ്രവാസിക്കൂട്ടായ്മക്കു വേണ്ടി കുറച്ചു മാസങ്ങൾക്ക് മുന്നേ നിർമ്മിച്ച അഞ്ചു മിനുട്ട് നീണ്ട ഷോർട്ഫിലിം ഉള്ളടക്കം തികച്ചും നമുക്കോരോരുത്തർക്കും വലിയ ബോധവത്കരണമാണ് നൽകുന്നത്.
ലോകജനത അനുഭവിക്കുന്ന കുടിവെള്ള പ്രശ്നവും ഭക്ഷണം പാഴാക്കുന്നതിനെയും ചൂണ്ടിക്കാട്ടി സൗദി അറേബ്യയിൽ തന്റെ സുഹൃത്തിന്റെ ഒരു ദിവസത്തെ അനുഭവകഥയാണ് മാഹ് എന്നതിലൂടെ പറയുന്നത്. ചിത്രം മുഴുവനായും ചിത്രീകരിച്ചത് സൗദിഅറേബ്യയിലാണ് .
ഫൈസൽ വേങ്ങര ക്യാമറയും അസ്‌കർ കെ പുതുപ്പറമ്പ് ,ഷാഫി ആലപ്പുഴ,നിസാം വേങ്ങരയും ആണ് അഭിനയിച്ചിട്ടുള്ളത് .
റാഫി അരിമ്പ്ര,ആഷിക് പതിനാറുങ്ങൽ എന്നിവരാണ് ഷോർട് ഫിലിമിന്റെ പിന്നണിയിൽ പ്രവർത്തിച്ചത്.
ഒരുപാട് സിനിമകളിലും ഷോർട്ഫിലിമുകളും ആൽബങ്ങളിലും പരസ്യങ്ങളും നിസാം വേങ്ങര  അഭിനയിക്കുകയും സംവിധാനവും ചെയ്തിട്ടുണ്ട്.


Post a Comment

0 Comments