Flash News

6/recent/ticker-posts

മലമ്പുഴ ഡാം തുറന്നു; ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സജ്ജീകരണങ്ങള്‍ തയ്യാറാക്കി

Views
മലമ്പുഴ ഡാം തുറന്നു; ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സജ്ജീകരണങ്ങള്‍ തയ്യാറാക്കി


⭕️ വീഡിയോ കാണാം.




  കനത്ത മഴയെതുടര്‍ന്ന മലമ്പുഴ ഡാം തുറന്നു. രാവിലെ ഒമ്പതു മണിയോടെ ഡാം തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞിരുന്നു. വീണ്ടും മഴ ശക്തമായതോടെയാണ് ഡാം തുറന്നത്. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ഇപ്പോള്‍ 113.77 ആണ് ജലനിരപ്പ്. നിലവില്‍ ജലനിരപ്പ് ആശങ്കയുണ്ടാക്കുന്ന രീതിയില്‍ ഉയര്‍ന്നിട്ടില്ല. നിലവില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമില്ല. അതേസമയം ഏത് സാഹചര്യത്തിലും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.


Post a Comment

0 Comments