Flash News

6/recent/ticker-posts

മുസ്ലീം സഖാക്കള്‍ക്ക് വീട്ടിലെ പൂവന്‍കോഴിയുടെ അവസ്ഥ, ആവശ്യം വന്നാല്‍ തട്ടും'; വിവാദ പരാമര്‍ശവുമായി വിപി സജീന്ദ്രന്‍

Views
മുസ്ലീം സഖാക്കള്‍ക്ക് വീട്ടിലെ പൂവന്‍കോഴിയുടെ അവസ്ഥ, ആവശ്യം വന്നാല്‍ തട്ടും'; വിവാദ പരാമര്‍ശവുമായി വിപി സജീന്ദ്രന്‍


പാലക്കാട്: പാലക്കാട് സി പി എം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍.

സാധാ സഖാക്കള്‍ക്ക് പ്രത്യേകിച്ച്‌ മുസ്ലിം സമുദായത്തിലെ സഖാക്കള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയാണെന്നും ആവശ്യം വന്നാല്‍ തട്ടുമെന്നുമായിരുന്നു സജീന്ദ്രന്റെ പരാമര്‍ശം. പാവത്തുങ്ങളോട് സഹതാപം മാത്രമാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സജീന്ദ്രന്‍ പറഞ്ഞു.

'കൊലപാതകം സംബന്ധിച്ച്‌ വിചിത്രമായ വാദമാണ് സി പി എം മുന്നോട്ട് വെയ്ക്കുന്നത്. പ്രതികള്‍ പാര്‍ട്ടി അനുഭാവികളായിരിക്കാം സംഘടന ചുമതല ഉള്ളവരല്ലെന്നാണ് വാദം. പാര്‍ട്ടി മെമ്ബര്‍ഷിപ്പും സംഘടന ചുമതലയും ഉള്ളവര്‍ വെട്ടിയാല്‍ മാത്രമാണോ സി പി എം നടത്തിയ കൊലപാതകം ആവുകയുള്ളൂവെന്നും സജീന്ദ്രന്‍ ചോദിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
1
'വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയാണ് കേരളത്തിലെ സാധാ സഖാക്കള്‍ക്ക് പ്രത്യേകിച്ച്‌ മുസ്ലിം സമുദായത്തിലെ സഖാക്കള്‍ക്ക്.
വീട്ടില്‍ ഒരു ആവശ്യം വന്നാല്‍ അവനെ തട്ടും. പാവത്തുങ്ങളോട് സഹതാപം മാത്രം.
സഖാവിനെ വെട്ടാന്‍ പോയ ദിവസം പോലും കൊടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവന്‍ ബി ജെ പി ആണോ ?? ആണെന്നാണ് ഇപ്പോള്‍ സഖാക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്.
2
പാലക്കാട് കൊലപാതകം സംബന്ധിച്ച്‌ സിപിഎം വിചിത്രമായ മറ്റൊരു വാദം കൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്. 'ഒരുപക്ഷേ പാര്‍ട്ടി അനുഭാവി ആയിരിക്കാം, ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ കാണാം.. പക്ഷേ ഞങ്ങളുടെ പാര്‍ട്ടി മെമ്ബര്‍ഷിപ്പില്ല സംഘടനാ ചുമതല ഇല്ല' പാര്‍ട്ടി മെമ്ബര്‍ഷിപ്പും സംഘടന ചുമതലയും ഉള്ളവര്‍ വെട്ടിയാല്‍ മാത്രമാണോ സിപിഎം നടത്തിയ കൊലപാതകം ആവുകയുള്ളൂ ?? എത്ര വിചിത്രവും ബാലിശവുമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍ ? സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങള്‍ വേണം നിങ്ങള്‍ സംസാരിക്കാന്‍.
3
സമീപകാലത്തായി വെഞ്ഞാറമൂട് കൊലപാതകം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു.
എകെജി സെന്റര്‍ പടക്കമേറ് കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെച്ചു.പാലക്കാട് സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികള്‍ ആരെന്നു സി പി എം വിധി എഴുതുന്നു.സി പി എം പറയുന്നത് അതേപടി ഏറ്റു പറയാന്‍ മനസില്ലെന്നു പ്രഖ്യാപിച്ച കെ പി സി സി പ്രസിഡണ്ട് ശ്രീ കെ. സുധാകരന് അഭിനന്ദനങ്ങള്‍',വി പി സജീന്ദ്രന്‍ പോസ്റ്റില്‍ കുറിച്ചു.
4
അതേസമയം ഷാജഹാന്റെ കൊലപാതകത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്നാം പ്രതി നവീന്‍, അഞ്ചാം പ്രതി സിദ്ധാര്‍ത്ഥന്‍ എന്നിവരാണ് പിടിയിലായത്. ഒരാളെ പട്ടാമ്ബിയില്‍ നിന്നും, മറ്റെരാളെ പൊള്ളാച്ചിയില്‍ നിന്നുമാണ് പിടികൂടിയത്. ഇരുവരേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. നവീനില്‍ നിന്നും ഷാജഹാന് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഒരു വര്‍ഷമായി പ്രതികളും ഷാജഹാനും തമ്മില്‍ പ്രശ്നം ഉണ്ടായിരുന്നുവെന്നും ബി ജെ പി സഹായത്തോടെയല്ലാതെ പ്രതികള്‍ക്ക് ഷാജഹാനെ കൊലപ്പെടുത്താന്‍ സാധിക്കില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

അതേസമയം ഷാജഹാന്‍റെ കുടുംബത്തിന്‍റെ ആരോപണം തള്ളി ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. സി പി എം ശക്തി കേന്ദ്രത്തില്‍ ആര്‍ എസ് എസുകാര്‍ വീട്ടില്‍ പോയി ഷാജഹാനെ ഭീഷണിപ്പെടുത്തി എന്നത് കല്ലുവച്ച നുണയാണെന്നായിരുന്നു ബി ജെ പി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍ പ്രതികരിച്ചത്.



Post a Comment

0 Comments