Flash News

6/recent/ticker-posts

മഞ്ചേശ്വരത്ത് ബൈക്കിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Views


മഞ്ചേശ്വരം: ബൈക്കിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായി. കര്‍ണാടക ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ഇബ്രാഹിം സുഫൈദ് (22), സൈഫുദ്ദീന്‍ (23) എന്നിവരെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാറും എസ്‌ഐ ടോമിയും ചേര്‍ന്ന സംഘം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ തലപ്പാടി ഇതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ കെഎ 19 ഇഡി 5216 നമ്പർ ബൈക്കിൽ എത്തിയ പ്രതികളില്‍ നിന്നും 4.5 ഗ്രാം മാരക എംഡിഎംഎ മയക്കുമരുന്ന് പിടികൂടുകയായിരുന്നു.

കഞ്ചാവ് വലിക്കുകയായിരുന്ന ഒരാളെ പിടികൂടിയതോടെയാണ് എംഡിഎംഎ മയക്കുമരുന്ന് കടത്തുകയായിരുന്ന യുവാക്കളെ കുറിച്ച്‌ സൂചന ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്.



Post a Comment

0 Comments