Flash News

6/recent/ticker-posts

സഊദി വിസ സ്റ്റാമ്പ് ചെയ്യാൻ പിസിസി നിർബന്ധം; ഓണ്‍ലൈനില്‍ അപേക്ഷിക്കണം, ഘട്ടങ്ങൾ അറിയാം

Views

സഊദി വിസ സ്റ്റാമ്പ് ചെയ്യാൻ പിസിസി നിർബന്ധം; ഓണ്‍ലൈനില്‍ അപേക്ഷിക്കണം, ഘട്ടങ്ങൾ അറിയാം

 
 
തിരുവനന്തപുരം: വിദേശത്തു ജോലി തേടുന്നവര്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്സ്പോർട്ട് ഓഫീസുകളില്‍ നിന്ന് ലഭിക്കാന്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.

ഏറ്റവും ഒടുവിലായി സഊദി വിസ സ്റ്റാമ്പ് ചെയ്യാനായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ഇന്നലെയാണ് റിപ്പോർട്ട് വന്നത്. മലയാളംപ്രസ്സ് ആണ് ആദ്യമായി ഈ വാർത്ത പുറത്ത് വിട്ടത്. ഇതുവരെ സഊദിയുടെ ഡൽഹി എംബസിയിൽ നിന്ന് സ്റ്റാമ്പ് ചെയ്യുമ്പോൾ മാത്രമായിരുന്നു ഈ നിബന്ധന. എന്നാൽ, മുംബൈയിലെ കോൺസുലെറ്റിലും ഇപ്പോൾ ഇത് നിർബന്ധം ആക്കിയതോടെ സഊദി വിസക്കായി ഇനി പിസിസി സർട്ടിഫിക്കറ്റും സമർപ്പിക്കണം.

എന്നാൽ, ഈ സർട്ടിഫിക്കറ്റ് ഇപ്പോൾ ലഭിക്കുന്നത് പോലീസിൽ നിന്നല്ല, മറിച്ച് പാസ്സ്പോർട്ട് കേന്ദ്രങ്ങളിൽ നിന്നാണ്. സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനു മാത്രമാണെന്ന ഹൈക്കോടതി ഉത്തരവ് അടുത്തിടെ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇതിന്റെ ചുമതല പോലീസിൽ നിന്ന് എടുത്ത് മാറ്റി പാസ്സ്പോർട്ട് ഓഫീസ് വഴി ആക്കിയത്.

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് ആദ്യം പാസ്സ്പോർട്ട് സേവ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

https://www.passportindia.gov.in /AppOnlineProject/online/pccOnlineApp എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. ‘Apply for police Clearance Certificate‘ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച് സബ്മിറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് view saved submitted application എന്നതില്‍ pay and schedule appointment select ചെയ്ത് പണം അടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക.

അതില്‍ അപേക്ഷയുടെ റഫറന്‍സ് നമ്പര്‍ ഉണ്ടാകും. അപ്പോയ്‌മെന്റ് ലഭിച്ച തീയതിയില്‍ രേഖകളുടെ ഒറിജിനല്‍, പകര്‍പ്പ് എന്നിവ സഹിതം പാസ്സ്പോർട്ട് സേവാ കേന്ദ്രത്തില്‍ എത്തി ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് നേടാം.

അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽകേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നൽകും. ചിലരാജ്യങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ സ്വഭാവം മികച്ചതാണെന്ന സർട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്. ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.

നിലവിൽ കുവൈത് മാത്രമാണ് ജിസിസി രാജ്യങ്ങളിൽ പോലീസ് ക്ലിയറൻസ് സട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നത്. സഊദി അറേബ്യ കൂടി ഇത് നിർബന്ധമാക്കിയതോടെ ഏറ്റവും കൂടുതൽ പ്രവാസികൾ ജോലിക്കായി പോകുന്നതിനാൽ കൂടുതൽ പ്രവാസികളെ ഇത് ബാധിക്കും


Post a Comment

0 Comments