Flash News

6/recent/ticker-posts

ചെവിയിൽ ബഡ്സിട്ട് സുഖിക്കേണ്ട...അപകടം പതിയിരിപ്പുണ്ട്...

Views


"ചെവിക്കുള്ളിൽ ചൊറിഞ്ഞിട്ട് ഭ്രാന്ത് പിടിക്കും... ഒരു ബഡ്സിട്ടാൽ ഹാ....എന്താ സുഖം....!" മിക്കയാളുകളും പറയുന്ന ഡയലോഗാണിത്.
ചെവിക്കായം (Earwax) മൂലമാണ് ചെവിയിൽ ചൊറിച്ചിൽ അല്ലെങ്കിൽ വേദനയോ ചെവിയാപ്പോ ഉണ്ടാകുന്നത്. ഇതിനായി ബഡ്‌സ് ഉപയോഗിക്കുന്നത് ദോഷകരമാണ്. ചിലർ സേഫ്റ്റി പിൻ, ഹെയർ പിൻ , പേന , പെൻസിൽ തുടങ്ങിയവയെല്ലാം ചെവിയിലിട്ട് തിരിക്കുന്നത് അപകടം തന്നെ. ചെവിക്കകത്തെ ചെവിക്കായം എങ്ങനെ ഒഴിവാക്കാൻ കഴിയും എന്നതിനെ കുറിച്ചാണിവിടെ പറയുന്നത്.
എല്ലാ മെഡിക്കൽ ഷോപ്പുകളിലും ലഭിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് (3%) ചെവിയിലേക്ക് 3 തുള്ളി ഇറ്റിക്കുക. അൽപ സമയത്തിനുള്ളിൽ അത് പതഞ്ഞ് പൊങ്ങിവരികയും ചെവിക്കായം തുടച്ചെടുക്കാവുന്നതുമാണ്. ഇപ്രകാരം ഇരു ചെവിയിലും ചെയ്യാം. ഇതാണ് ഒരു മാർഗ്ഗം.
മറ്റൊരു മാർഗ്ഗം , അൽപം വെളിച്ചെണ്ണ ഇളം ചൂടിൽ മൂന്നോ നാലോ തുള്ളി ചെവിയിലേക്കിറ്റിച്ച് അഞ്ച് മിനുട്ടിന് നേരം കിടക്കുക.ശേഷം ചെവിയുടെ ഭാഗത്ത് ഒരു തുണി വെച്ച് ആ ചെവി താഴ്ഭാഗത്തേക്കാക്കി കിടക്കുക. അപ്പോൾ ചെവിക്കായം ഒലിച്ച് പുറത്തേക്ക് വരുന്നതാണ്. 
ചെവിക്കായം അധികമായി അടിഞ്ഞ് കൂടിയതാണെങ്കിൽ ഡോക്ടറെ (ഇ എൻ ടി) സമീപിക്കുന്നതാണ് നല്ലത്.


Post a Comment

0 Comments