Flash News

6/recent/ticker-posts

"മോഷ്ടിച്ച ബൈക്ക് ഒരു ദിവസത്തിന് ശേഷം തിരികെ എത്തിച്ച കള്ളന്‍റെ സത്യസന്ധത

Views
പെരിന്തൽമണ്ണ : മോഷ്ടിച്ച ബൈക്ക് ഒരു ദിവസത്തിനു ശേഷം തിരികെ എത്തിച്ച് കള്ളന്‍റെ സത്യസന്ധത. ആനമങ്ങാട് പള്ളിപ്പടി ശീലത്ത് ഇഖ്ബാൽ സംരൂതിന്‍റെ ബൈക്കാണ് കഴിഞ്ഞ 30-ാം തീയതി മുതല്‍ കാണാതായത്.
പെരുന്തൽമണ്ണ - പട്ടാമ്പി റോഡിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിർത്തിയിട്ട് ചായക്കടയിലേക്ക് പോയതായിരുന്നു. ബൈക്കിന്‍റെ താക്കോൽ ഊരിയിരുന്നില്ല. മടങ്ങി വന്നപ്പോൾ നിർത്തിയ സ്ഥലത്ത് ബൈക്കില്ല. രാത്രി 11 വരെയും സുഹൃത്തുക്കളുമായി ചേർന്ന് സമീപ പ്രദേശങ്ങളിലെല്ലാം അന്വേഷിച്ചു. പെരിന്തൽമണ്ണ പോലീസില്‍ പരാതിയും നൽകി. 
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന് പണി കൊടുക്കാൻ താൽപര്യപ്പെടാത്ത മോഷ്ടാവ് വാഹനം തിരികെ എത്തിച്ചത്.
ബൈക്ക് മോഷ്ടിച്ച് ഒരു ദിവസം കഴിഞ്ഞപ്പോൾ എടുത്ത സ്ഥലത്തിനടുത്ത് തന്നെ കൊണ്ടു വന്നുവെച്ച് കള്ളൻ സത്യസന്ധത പ്രകടിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് വാഹനം കാണാതായ സ്ഥലത്ത് നിന്ന് ഏതാനും മീറ്റർ അകലെ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിലേക്കുള്ള വഴിയിൽ ബൈക്ക് നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. 
വാഹനത്തിന്‍റെ താക്കോൽ ഭദ്രമായി സീറ്റ് കവറിനുള്ളിൽ വെക്കുകയും ചെയ്തു. ഹെൽമറ്റ് വാഹനത്തിൽ തന്നെ ഉണ്ടായിരുന്നു. വാഹനം കുറേ ദൂരം ഓടിയിട്ടുണ്ടെന്ന് ഇഖ്ബാൽ സംരൂത് പറഞ്ഞു. വാഹനം കിട്ടിയെങ്കിലും കള്ളനെ തേടുകയാണ് പോലീസ്.



Post a Comment

0 Comments